Malayalam lyrics
അമ്മ മഴക്കാറിനു കൺ നിറഞ്ഞു ആ കണ്ണീരിൽ ഞാൻ നനഞ്ഞു... കന്നിവെയിൽ പാടത്തു കനലെരിഞ്ഞു ആ മൺകൂടിൽ ഞാൻ പിടഞ്ഞു... മണൽ മായ്ക്കുമീ കാൽപ്പാടുകൾ തേടി നടന്നൊരു ജപസന്ധ്യേ... അമ്മ മഴക്കാറിനു കൺ നിറഞ്ഞു ആ കണ്ണീരിൽ ഞാൻ നനഞ്ഞു... പാർവണങ്ങൾ പടിവാതിൽ ചാരുമൊരു മനസ്സിൻ നടവഴിയിൽ... രാത്രി നേരമൊരു യാത്ര പോയ നിഴലെവിടേ വിളി കേൾക്കാൻ... അമ്മേ സ്വയമെരിയാനൊരു മന്ത്രദീക്ഷ തരുമോ... അമ്മ മഴക്കാറിനു കൺ നിറഞ്ഞു ആ കണ്ണീരിൽ ഞാൻ നനഞ്ഞു... നീ പകർന്ന നറുപാൽ തുളുമ്പുമൊരു മൊഴിതൻ ചെറു ചിമിഴിൽ... പാതി പാടുമൊരു പാട്ടു പോലെ അതിലലിയാൻ കൊതിയല്ലേ... അമ്മേ ഇനിയുണരാനൊരു സ്നേഹഗാഥ തരുമോ... അമ്മ മഴക്കാറിനു കൺ നിറഞ്ഞു ആ കണ്ണീരിൽ ഞാൻ നനഞ്ഞു... കന്നിവെയിൽ പാടത്തു കനലെരിഞ്ഞു ആ മൺകൂടിൽ ഞാൻ പിടഞ്ഞു... മണൽ മായ്ക്കുമീ കാൽപ്പാടുകൾ തേടി നടന്നൊരു ജപസന്ധ്യേ... അമ്മ മഴക്കാറിനു കൺ നിറഞ്ഞു ആ കണ്ണീരിൽ ഞാൻ നനഞ്ഞു... ആ കണ്ണീരിൽ ഞാൻ നനഞ്ഞു...
Song information
Music: എം ജയചന്ദ്രൻ
Lyricist: ഗിരീഷ് പുത്തഞ്ചേരി
Singer: ശ്വേത മോഹൻ
Raaga: ഹിന്ദോളം
Film/album: മാടമ്പി
Explore this song
- Singer: ശ്വേത മോഹൻ
- Film / album: മാടമ്പി
- Composer: എം ജയചന്ദ്രൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി