Malayalam lyrics
അമ്പിളിപ്പൂവട്ടം പൊന്നുരുളി നാല്പാമരംകൊണ്ട് കിളിവാതില്‍ വീട്ടിന്നകത്തേ പൂമുറ്റത്തുണ്ടേ താനേ വളര്‍ന്നൊരു മന്ദാരം മന്ദാരക്കൊമ്പത്ത് പാറിക്കളിക്കണ പൂത്തുമ്പിപ്പെണ്ണിനെയറിയാമോ നിങ്ങള്‍ക്കറിയാമോ നിങ്ങള്‍ക്കറിയാമോ അമ്പിളിപ്പൂവട്ടം പൊന്നുരുളി നാല്പാമരംകൊണ്ട് കിളിവാതില്‍ കളിത്തോഴിമാരൊത്ത് തിരിതെറുത്തു ഭഗവതിക്കെട്ടില്‍ വിളക്കുവച്ചു കളിത്തോഴിമാരൊത്ത് തിരിതെറുത്തു - അവൾ ഭഗവതിക്കെട്ടില്‍ വിളക്കുവച്ചു കയ്യാല നാലിലും പായാരമോതി അവരോടും ഇവരോടും പതം പറഞ്ഞു ഒരുപാടൊരുപാടു സ്വപ്നം കണ്ടവള്‍ ആയിരം പൂക്കളില്‍ തപസ്സിരുന്നു അമ്പിളിപ്പൂവട്ടം പൊന്നുരുളി നാല്പാമരംകൊണ്ട് കിളിവാതില്‍ പുതുമഴത്തെളിയിലെ കുളിരാം കുളിര് പെണ്ണിനണിയാനാവണിനിലാക്കോടി കൊലുസ്സിട്ട കണങ്കാല്‍ കിലുകിലുങ്ങുമ്പോള്‍ കരിക്കാടിപ്പാടത്തെ ഞാറ്റുവേല അരികത്ത് വന്നൊന്നു കൊഞ്ചിയാലോ അവളുടെ കിളിമൊഴി തിരുവാതിര അമ്പിളിപ്പൂവട്ടം പൊന്നുരുളി നാല്പാമരംകൊണ്ട് കിളിവാതില്‍ വീട്ടിന്നകത്തേ പൂമുറ്റത്തുണ്ടേ താനേ വളര്‍ന്നൊരു മന്ദാരം മന്ദാരക്കൊമ്പത്ത് പാറിക്കളിക്കണ പൂത്തുമ്പിപ്പെണ്ണിനെയറിയാമോ നിങ്ങള്‍ക്കറിയാമോ നിങ്ങള്‍ക്കറിയാമോ
Song video
Song information
Music: കൈതപ്രം
Lyricist: കൈതപ്രം
Singer: സംഗീത സചിത്ത്
Film/album: എന്ന് സ്വന്തം ജാനകിക്കുട്ടി
Explore this song
- Singer: സംഗീത സചിത്ത്
- Film / album: എന്ന് സ്വന്തം ജാനകിക്കുട്ടി
- Composer: കൈതപ്രം
- Lyricist: കൈതപ്രം