Malayalam lyrics

വാതിൽ മെല്ലെ തുറന്നൊരു നാളിൽ
അറിയാതെ
വന്നെൻ ജീവനിലേറിയതാരോ
കാറ്റിൽ കണ്ണിമതെല്ലടയാതെ കൊതിയോടെ
എന്നും കാവലിരിക്കുവതാരോ
ഒരു നാളും പിണങ്ങാതെ എന്നോടൊന്നും ഒളിക്കാതെ
ഒരുമിച്ചു കിനാവുകൾ കാണുവതാരോ
കള്ളങ്ങൾ പറഞ്ഞാലും നേരെന്താണെന്നറിഞ്ഞാലും
നിഴലായി കൂടെ നടക്കുവതാരോ
(വാതിൽ മെല്ലെ)

കഥയിലോ കവിത എഴുതിയോ
പ്രണയം പകരുവാൻ കഴിയുമോ 
മനസിനതിരുകൾ മായും അനുഭവം  
 അത് പറയുവാൻ കഴിയുമോ
ഓർക്കാതെ ഓരോന്നോതി
നിന്നെ ഞാൻ നോവിച്ചാലും
മിണ്ടാതെ കണ്ണിൽ നോക്കി പുഞ്ചിരിച്ച സഖി
ഞാൻ തേടാതെന്നെ തേടി എന്നോരം വന്നില്ലേ നീ 
വരുമെന്നൊരു വാക്കും ചൊല്ലാതെ 
(വാതിൽ മെല്ലെ)

പറയുവാൻ കുറവ് പലതുമേ
നിറയുമൊരു വെറും കണിക ഞാൻ
കരുതുമളവിലും ഏറെ അരുളിയോ
അനുരാഗമെന്നുയിരിൽ നീ
ഞാനെന്നെ നേരിൽ കാണും
കണ്ണാടി നീയായി മാറി ..
അപ്പോഴും തെല്ലെൻ ഭാവം മാറിയില്ല സഖി
എന്നിട്ടും ഇഷ്ട്ടം തീരാതിന്നോളം നിന്നില്ലെ നീ
വരുമെന്നൊരു വാക്കും ചൊല്ലാതെ
(വാതിൽ മെല്ലെ)

Song video

Watch on YouTube

Song details

Music: രാജേഷ് മുരുഗേശൻ

Film/album: നേരം