Malayalam lyrics

മഞ്ഞിലൂടെ വന്നുവീഴും വെണ്ണിലാവിൻ തൂവൽ പോലെ
നീലയാഴിയോളം തന്നുപോകും ചെറു ശംഖുപോലെ
മനസ്സിൽ കാത്തുവെച്ചു മെല്ലെ തലോടാൻ വസന്തം തുടിക്കും
ഇളം പൂ നമുക്കായ് തരുന്നൂ ഈ നാളുകൾ....
മഞ്ഞിലൂടെ വന്നുവീഴും വെണ്ണിലാവിൻ തൂവൽ പോലെ
നീലയാഴിയോളം തന്നുപോകും ചെറു ശംഖുപോലെ
മനസ്സിൽ കാത്തുവെച്ചു....
ഞാനും നീയും ദൂരത്തെങ്ങോ ജീവന്റെ
സന്ധ്യാ തീരങ്ങൾ....ചേരുമ്പോൾ...
പോയ്‌ മറഞ്ഞ നാളിൻ സൗഗന്ധം
തുളുമ്പിയാശിച്ച തേൻ കുരുന്നുമായി
തുടുത്തൊരോർമ്മപ്പൂവെന്നും പകർന്നിടും സുഖം....
കണ്ണെറിഞ്ഞും പിൻതിരിഞ്ഞും കേളിയാടും മിന്നൽപോലെ
ഒന്നടുത്തുവന്നും തെല്ലകന്നും
മിഴിവാതിലോരം മിന്നാമിനുങ്ങുപോലെ
ഏതോ കിനാക്കൾ ഒളിഞ്ഞും തെളിഞ്ഞും
വിമൂകം ഒരിഷ്ടം പറഞ്ഞോ ഈ വേളയിൽ
മഞ്ഞിലൂടെ വന്നുവീഴും വെണ്ണിലാവിൻ തൂവൽ പോലെ
നീലയാഴിയോളം തന്നുപോകും രാ....രാ...രാ....

Song details

വർഷം: 2015

സംഗീതം: ഗോവിന്ദ് മേനോൻ

ഗാനരചന: റഫീഖ് അഹമ്മദ്, സന്തോഷ് വർമ്മ, എം ആർ വിബിൻ, രാജീവ് ഗോവിന്ദൻ

ഗായകർ: ക്രിസ്റ്റിറിൻ ജോസ്, ദിവ്യ എസ് മേനോൻ

വിശദവിവരങ്ങൾ: ബാലമുരളി

Album: 100 ഡെയ്സ് ഓഫ് ലവ്