Malayalam lyrics
വന്നു നീ നാദമായ് എൻ മുളംതണ്ടിൽ എന്നുമെൻ ഉള്ളിലെ ദാഹമായ് മാറി നീയെൻ ജീവൻ ജീവൻ്റെ നാളം മായും സന്ധ്യയിൽ പാറുന്ന ഇണകളായ് ദൂരെ ചേക്കേറിടാം ദൂരെ ചേക്കേറിടാം ഓർമ്മകൾ പെയ്യുമീ യാമമെൻ കണ്ണിൽ ഇന്നുമീ വർഷമായ് തോരുന്ന നേരം ചാരെ നീ നിൽക്കവേ തെന്നലായ് തഴുകവേ പൂമണം പകരവേ എന്നിൽ നീ നിറയവേ മൗനം വാചാലമായ് മൗനം വാചാലമായ് ചിന്നുമൊരു മഞ്ഞുകണികയിലെ തെന്നുമാ കുഞ്ഞുതുള്ളികളും ചിന്നുമൊരു മഞ്ഞുകണികയിലെ തെന്നുമാ കുഞ്ഞുതുള്ളികളും പൂത്തൊരാ സ്നേഹവനികയിലെ പൂവിടും സ്വപ്നമലരുകളും പൂത്തൊരാ സ്നേഹവനികയിലെ പൂവിടും സ്വപ്ന മലരുകളും നമ്മിൽ പെയ്ത മോഹം താനേ ഉള്ളിന്നുള്ളിൽ തീരം തേടുമ്പോൾ വന്നു നീ നാദമായ് എൻ മുളംതണ്ടിൽ ഇന്നുമീ വർഷമായ് തോരുന്നനേരം കത്തുമാ മൺ ചിരാതിൻ്റെ തെളിയുമൊരു ദീപനാളം പോൽ കത്തുമാ മൺചിരാതിൻ്റെ തെളിയുമൊരു ദീപനാളം പോൽ നിൻ മിഴികോണിലെന്നെന്നും കണ്ടുഞാനെൻ്റെ മുഖബിംബം നിൻ മിഴികോണിലെന്നെന്നും കണ്ടുഞാനെൻ്റെ മുഖബിംബം നിന്നിൽ നാണം നിറയും നേരം നമ്മിൽ സ്നേഹം എന്നും പുണരുന്നു വന്നു നീ നാദമായ് എൻ മുളംതണ്ടിൽ എന്നുമെൻ ഉള്ളിലെ ദഹമായ് മാറി നീയെൻ ജീവൻ ജീവൻ്റെ നാളം മായും സന്ധ്യയിൽ പാറുന്ന ഇണകളായ് ദൂരെ ചേക്കേറിടാം ദൂരെ ചേക്കേറിടാം ഓർമ്മകൾ പെയ്യുമീ യാമമെൻ കണ്ണിൽ ഇന്നുമീ വർഷമായ് തോരുന്ന നേരം ചാരെ നീ നിൽക്കവേ തെന്നലായ് തഴുകവേ പൂമണം പകരവേ എന്നിൽ നീ നിറയവേ മൗനം വാചാലമായ് മൗനം വാചാലമായ്
Song information
വര്‍ഷം: 2026
സംഗീതം: അനസ് സൈനുദ്ദീൻ
ഗാനരചന: ആര്യ അമ്പാട്ട്
ഗായകര്‍: നജീം അർഷാദ്, ആര്യ അമ്പാട്ട്
വിശദവിവരങ്ങള്‍: ഗാനസ്നേഹി
വിഡിയോ: ഗാനസ്നേഹി
Album: കരിമ്പടം
Explore this song
- Singer: നജീം അർഷാദ്
- Singer: ആര്യ അമ്പാട്ട്
- Film / album: കരിമ്പടം
- Composer: അനസ് സൈനുദ്ദീൻ
- Lyricist: ആര്യ അമ്പാട്ട്