Malayalam lyrics

അന്തിച്ചുവപ്പുള്ള വാനത്തു നിറയെ

വർണ്ണത്തിടമ്പിട്ട് സിന്ദൂരമണിയെ

ഈ പുളിനമാകെ ഈ വനിയിലാകെ

തേടി തളർന്നു ഞാൻ കാതങ്ങൾ പിറകിലായ്

അന്തിച്ചുവപ്പുള്ള വാനത്തു നിറയെ

വർണ്ണത്തിടമ്പിട്ട് സിന്ദൂരമണിയെ

ഇരുവിരലിലൂടെ ചലിക്കുന്ന തൂലികത്തുമ്പിലെ

ഭാവനക്കെന്തു ഭംഗി

ഒരു ജതിയിലൂടെ തുടിക്കുന്ന ജീവിത

തിരശ്ശീല കാണുമ്പോൾ അതിലുണ്ടു ഭംഗി

പുലരിക്കു ഭംഗി ദേവിക്കു ഭംഗി

കവിതക്കു ഭംഗി കാന്തനും ഭംഗി

അന്തിച്ചുവപ്പുള്ള വാനിനും ഭംഗി

സിന്ദൂരമണിയും ത്രിസന്ധ്യക്കു ഭംഗി

ഈ പുളിനമാകെ ഈ തളിരിലാകെ

തേടി തളർന്നു ഞാൻ കാതങ്ങൾ പിറകിലായ്

അന്തിച്ചുവപ്പുള്ള വാനത്തു നിറയെ

വർണ്ണത്തിടമ്പിട്ട് സിന്ദൂരമണിയെ

ശ്രുതിമധുരം ഓർമ്മയിൽ ചാലിച്ചു നൽകിയ

ബാല്യത്തിനുണ്ടൊരു കാവ്യഭംഗി

അരുവികളിലൂടെ നുരക്കുന്ന നീർപ്പോള

കർണ്ണാനുഭൂതിയായ് ഏകുന്നു ഭംഗി

നിദ്രക്കു ഭംഗി നേർമ്മക്കു ഭംഗി

ഭിക്ഷക്കിരക്കാത്ത കൈകൾക്കു ഭംഗി

മാനത്തു വിരിയുന്ന താരകം ഭംഗി

വർണ്ണത്തിടമ്പിട്ട മണ്ണിനും ഭംഗി

ഈ പുളിനമാകെ ഈ വനിയിലാകെ

തേടി തളർന്നു ഞാൻ കാതങ്ങൾ പിറകിലായ്

അന്തിച്ചുവപ്പുള്ള വാനത്തു നിറയെ

വർണ്ണത്തിടമ്പിട്ട് സിന്ദൂരമണിയെ

Song information

വര്‍ഷം: 2026

സംഗീതം: അനസ് സൈനുദ്ദീൻ

ഗാനരചന: അനസ് സൈനുദ്ദീൻ

ഗായകര്‍: അബി യഹ്യ

വിശദവിവരങ്ങള്‍: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: കരിമ്പടം

Explore this song