Malayalam lyrics

തനുവിൽ ഇനി എന്നും തണുപ്പല്ലേ

തികയാത്തതൊന്നീ നോവല്ലേ

തനുവിൽ ഇനി എന്നും തണുപ്പല്ലേ നമ്മിൽ

തികയാത്തതൊന്നീ നോവല്ലേ

ഒരു പുതപ്പിൻ കീഴിൽ കൂട്ടുതേടുമ്പൊഴും

മറു പുതപ്പേകുന്ന കാലം

ഒരു പുതപ്പിൻ കീഴിൽ കൂട്ടുതേടുമ്പൊഴും

മറു പുതപ്പേകുന്ന കാലം

തനുവിൽ ഇനി എന്നും തണുപ്പല്ലേ

തികയാത്തതൊന്നീ നോവല്ലേ

ധർമ്മ ചുഴികളിൽ ആഴത്തിൽ പോകവേ

കർമ്മഭാരത്തിനാൽ മാഞ്ഞു

ധർമ്മ ചുഴികളിൽ ആഴത്തിൽ പോകവേ

കർമ്മഭാരത്തിനാൽ മാഞ്ഞു

സ്നേഹിച്ചിടാനും സ്നേഹം കൊതിച്ചും

ജീവിത കോലായിൽ നിന്നു

ഒരു പുതപ്പിൻ കീഴിൽ കൂട്ടുതേടുമ്പോഴും

മറു പുതപ്പേകുമീ കാലം

ഒരു പുതപ്പിൻ കീഴിൽ കൂട്ടുതേടുമ്പൊഴും

മറു പുതപ്പേകുമീ കാലം

തനുവിൽ ഇനി എന്നും തണുപ്പല്ലേ

തികയാത്തതൊന്നീ നോവല്ലേ

വിണ്ണിൻ വഴിവിളക്കൂതിക്കെടുത്തിയ

രാവിന്റെ മാറിലൂടോടി

വിണ്ണിൻ വഴിവിളക്കൂതിക്കെടുത്തിയ

രാവിന്റെ മാറിലൂടോടി

വിധിയുടെ താളുകൾ വായിച്ചു നിൽക്കവേ

വിരസനായ് ഞാനും കിടന്നു

കുളിരെഴും മേനി പുതച്ചു ചൂടാക്കുവാൻ

ഞാനീ കരിമ്പടം തേടി... ഞാനീ കരിമ്പടം തേടി...

Song information

വര്‍ഷം: 2026

സംഗീതം: അനസ് സൈനുദ്ദീൻ

ഗാനരചന: അനസ് സൈനുദ്ദീൻ

ഗായകര്‍: മധു ബാലകൃഷ്ണൻ

വിശദവിവരങ്ങള്‍: ഗാനസ്നേഹി

വിഡിയോ: ഗാനസ്നേഹി

Album: കരിമ്പടം

Explore this song