Malayalam lyrics

പലനാളായ് പൊന്നേ നിന്നെ കാണുമ്പോഴെല്ലാം

പറയാതെൻ നെഞ്ചിലൊളിച്ചില്ലേ...

ഓ മാഹീരേ...തൂ ണ ഷർമാണാരേ..

അഖിയാ തേരേ..യേ ക്യോം ഖത്ത്‌രാ യേരേ..

പറയാമെല്ലാം പൊടി പൂരം നാളാണേ...

അവനെ കണ്ടാൽ കണി വെച്ചതു പോലാണേ...

മണിമാരൻ വന്നിനി നീയും പോരില്ലേ...

കുടമുല്ലപ്പൂവേ...

മംഗളവാദ്യമകമ്പടി ചേരില്ലേ...

ഇതു് മണ്ണും വിണ്ണും ചേരും മാംഗല്യം...

പുതുവേളിപ്പെണ്ണേ...

മിന്നും പൊന്നും ചൂടും മാംഗല്യം...

ഓ...ഒരു ചെറുതിരയിളകിയ പോലെൻ

കരളിലുമായിരമാശകൾ

ഓ...കരിമിഴികളിലെഴുതിയ കനവിൽ

വിരിയുകയാണനുരാഗവും...

ഈ രാവിൽ ഞാനും ചേരുകയല്ലേ

പോരൂ നീയും നീലനിലാവേ...

നിറഞ്ഞീ വാനും വിണ്ണും

ആജാ മാഹിയാ....

മണിമാരൻ വന്നിനി നീയും പോരില്ലേ...

കുടമുല്ലപ്പൂവേ...

മംഗളവാദ്യമകമ്പടി ചേരില്ലേ...

കളിചിരികളിൽ അരമണിയിളകും നേരം

നാമൊന്നായ് ആടും നേരം

ആകാശങ്ങൾ നീ തേടൂ മോഹമേ....

ചുവടുകളതു ചടുലതയേറും താളം

നാടൊന്നായ് മൂളും ഗാനം

താഴമ്പൂക്കൾ നീ ചൂടൂ തെന്നലേ...

ഇതു് പുതുമഴ കുളിരല വെയിലൊളി

കരളിലു് കതിരുകൾ വിരിയണ കാലം

ഇരുമനസ്സുകൾ ഒരുവഴി ഒഴുകണ-

മിനിയിതു് പുതിയൊരു സംഗീതം....

ഇതു് പുതുമഴ കുളിരല വെയിലൊളി

കരളിലു് കതിരുകൾ വിരിയണ കാലം

ഇരുമനസ്സുകൾ അരുവികൾ ഇതുവഴി വരുമിനി

ആജാ സോണിയേ....

(മണിമാരൻ വന്നിനി...)

Song information

വര്‍ഷം: 2016

സംഗീതം: 4 മ്യൂസിക്സ്

ഗാനരചന: ഡോ മധു വാസുദേവ്, ഷാരോൺ ജോസഫ്

ഗായകര്‍: എം ജി ശ്രീകുമാര്‍, നജീം അർഷാദ്, അന്‍വര്‍ സാദത്ത്, വിപിൻ സേവ്യർ, ബിബി മാത്യൂ, എം പി ഗിരീഷ് കുമാർ, ഹരിത ബാലകൃഷ്ണൻ, ഷാരോൺ ജോസഫ്, അപ്പീന

അഭിനേതാക്കള്‍: മോഹന്‍ലാല്‍, വിമലാ രാമൻ, അര്‍ജ്ജുന്‍ നന്ദകുമാര്‍, സോണ, കലാശാല ബാബു, ശ്രീലത നമ്പൂതിരി, മാമുക്കോയ, കണാരൻ ഹരീഷ്, ഇടവേള ബാബു

വിശദവിവരങ്ങള്‍: അജയ് മേനോൻ

വിഡിയോ: സിദ്ധാർത്ഥ് രമേഷ്

Album: ഒപ്പം

Explore this song