Malayalam lyrics

ചിരിമുകിലും മറന്നുപോയ്...മിഴി നിറയുന്നിതാ...

കനവുകളും പറന്നു ദൂരേ...വിട പറയുന്നിതാ...

പുലരികൾ പൊഴിയവേ...രാവായ് മാറിയോ ദിനം

മൊഴികളാൽ മുറിയവേ....താനേ തേങ്ങിയോ മനം

നിഴലേ...നീ മാത്രമൊപ്പം...

ചിരിമുകിലും മറന്നുപോയ്...മിഴി നിറയുന്നിതാ...

കനവുകളും പറന്നു ദൂരേ...വിട പറയുന്നിതാ...

കണ്ണാടിമുത്തായ്‌ നെഞ്ചിൻ ചെറുചൂടിൽ ചിറകാർന്ന പ്രാവുകൾ

മിണ്ടാതെയെങ്ങോ മുന്നിൽ ഇരുളേകി മറയുന്നതെന്തിനോ....

ഒരായിരം ഓർമ്മകൾ തലോടിയോ ആർദ്രമായ്

നിരാശ മൂടുകയോ...നിലാവു പൊള്ളുകയോ....

ചിരിമുകിലും മറന്നുപോയ്...മിഴി നിറയുന്നിതാ...

കനവുകളും പറന്നു ദൂരേ...വിട പറയുന്നിതാ...

ആരോരുമില്ലാ വിണ്ണിൻ മണിക്കൂടിൽ മുറിവേറ്റ താരകം

തേടുന്നുവേതോ നേരിൻ തിരിനാളം അറിയാത്ത പാതയിൽ

വിമൂകമീ കണ്ണുകൾ...വിതുമ്പിയോ പിന്നെയും

അലഞ്ഞു നീ തനിയെ...വിലോലമീ വഴിയേ....

ചിരിമുകിലും മറന്നുപോയ്...മിഴി നിറയുന്നിതാ...

കനവുകളും പറന്നു ദൂരേ...വിട പറയുന്നിതാ...

പുലരികൾ പൊഴിയവേ...രാവായ് മാറിയോ ദിനം

മൊഴികളാൽ മുറിയവേ....താനേ തേങ്ങിയോ മനം

നിഴലേ...നീ മാത്രമൊപ്പം...

Song information

വര്‍ഷം: 2016

സംഗീതം: 4 മ്യൂസിക്സ്

ഗാനരചന: ബി കെ ഹരിനാരായണന്‍

ഗായകര്‍: ഹരിത ബാലകൃഷ്ണൻ

വിശദവിവരങ്ങള്‍: അജയ് മേനോൻ

Album: ഒപ്പം

Explore this song