Malayalam lyrics
ചിന്നമ്മാ...അടി കുഞ്ഞിപ്പെണ്ണമ്മാ തിരുവള്ളിക്കാവിൽ ഗജവീരന്മാരായിരം... കുക്കുമ്മാ...പട പാണ്ടിത്താളം കുടമാറ്റം കാണാൻ...അരയാലിന്മേലമ്പിളി.. ചിന്നമ്മാ...അടി കുഞ്ഞിപ്പെണ്ണമ്മാ തിരുവള്ളിക്കാവിൽ ഗജവീരന്മാരായിരം... കുക്കുമ്മാ...പട പാണ്ടിത്താളം കുടമാറ്റം കാണാൻ...അരയാലിന്മേലമ്പിളി.. വയലേലയിൽ കിളി കൂട്ടമായ് കതിരുണ്ണുവാൻ വന്നുപോയ് പുഴമീനുകൾ തെളിനീരിലായ് കളി ചൊല്ലി നീങ്ങുന്നുവോ... പഴയകാലങ്ങളെങ്ങോ പടിമറയുവതിനി വരുമോ... (ചിന്നമ്മാ....) എള്ളു കിലുങ്ങും കാതിൽ കുറുകൊമ്പു വിളിക്കും കാറ്റിൽ നന്തുണി മീട്ടും കാവിൽ കലിക്കോമരമുറയണ താളം മദ്ദളമേളം പതികാലം കൊട്ടിക്കേറുമ്പോൾ... അന്തിവിളക്കു കൊളുത്താനായ് ഞാനും പോരുമ്പോൾ... അണിനിരയായ് ആകാശവും നറുതിരികൾ നീട്ടുന്നുവോ.... ഹരിചന്ദനം തുടുനെറ്റിയിൽ മണിവീണ നീലാംബരി പഴയകാലങ്ങളെങ്ങോ പടിമറയുവതിനി വരുമോ... (ചിന്നമ്മാ....)
Song information
വര്‍ഷം: 2016
സംഗീതം: 4 മ്യൂസിക്സ്
ഗാനരചന: ഡോ മധു വാസുദേവ്
ഗായകര്‍: എം ജി ശ്രീകുമാര്‍
വിശദവിവരങ്ങള്‍: അജയ് മേനോൻ
വിഡിയോ: കല്യാണി
Album: ഒപ്പം
Explore this song
- Singer: എം ജി ശ്രീകുമാര്‍
- Film / album: ഒപ്പം
- Composer: 4 മ്യൂസിക്സ്
- Lyricist: ഡോ മധു വാസുദേവ്