Malayalam lyrics

പഴയൊരു പാട്ടിലെ തോണിക്കാരിയായ്

പനിമതിയോടമേന്തിയെന്‍ ചാരേ വന്നു നീ

മനോഹരീ മനസ്സിലെ മോഹത്തിന്‍ പുഷ്പങ്ങള്‍

ഞാന്‍ നിന്നെ ചൂടിക്കാം

പഴയൊരു പാട്ടിലെ തോണിക്കാരിയായ്

പനിമതിയോടമേന്തി നിന്‍ ചാരേ വന്നു ഞാന്‍

കാശ്മീരിലേ കമ്പിളിയും ചൂടി

രാവും മയങ്ങും യാമങ്ങളില്‍

കാമുകനേ തേടിയെത്തും

കാതരയാം കാറ്റിനെപ്പോല്‍

നീമാത്രം കേള്‍ക്കാന്‍ പാടാം ഞാന്‍

പഴയൊരു പാട്ടിലെ...

രാവേറെയാന്‍ ഓമനേ നീ

ചാഞ്ഞുറങ്ങാന്‍ നേരമായില്ലേ?

ഈ മടിയില്‍ ഞാനൊരുക്കാം

താരിതളുകളാല്‍ പൂമഞ്ചം

താരാട്ടിന്‍ ഈണം പാടാം ഞാന്‍

പഴയൊരു പാട്ടിലെ തോണിക്കാരിയായ്

പനിമതിയോടമേന്തി നിന്‍ ചാരേ വന്നു ഞാന്‍

മനോഹരീ മനസ്സിലെ മോഹത്തിന്‍ പുഷ്പങ്ങള്‍

ഞാന്‍ നിന്നെ ചൂടിക്കാം

ലലലലലാലലാ........ലലലലലാലലാ....

Song information

വര്‍ഷം: 1989

സംഗീതം: എസ് പി വെങ്കിടേഷ്

ഗാനരചന: ഷിബു ചക്രവർത്തി

ഗായകര്‍: എം ജി ശ്രീകുമാര്‍, സുജാത മോഹന്‍

അഭിനേതാക്കള്‍: സുരേഷ് ഗോപി, സുമലത

വിശദവിവരങ്ങള്‍: വാമദേവൻ

വിഡിയോ: കല്യാണി

Album: നായര്‍ സാബ്

Explore this song