Malayalam lyrics
ആകാശമേഘജാലകം തുറന്നു സായാഹ്നം ആനന്ദസാന്ദ്രമായ് പൊഴിഞ്ഞു നീഹാരം തൂമഞ്ഞുതുള്ളി വീണലിഞ്ഞ തീരങ്ങള്‍ രാഗാര്‍ദ്രമായ്..... ആകാശമേഘജാലകം തുറന്നു സായാഹ്നം ആനന്ദസാന്ദ്രമായ് പൊഴിഞ്ഞു നീഹാരം... വെണ്‍പിറാവുകള്‍ ചിറകാര്‍ന്നു പാറവേ മണ്‍ചെരാതുകള്‍ മിഴിമിന്നാന്‍ തുടങ്ങവേ വെണ്‍പിറാവുകള്‍ ചിറകാര്‍ന്നു പാറവേ മണ്‍ചെരാതുകള്‍ മിഴിമിന്നാന്‍ തുടങ്ങവേ തൂവെയില്‍ക്കിളീ പാട്ടു മൂളിവാ മാരിവില്ലുമായ് മെയ്യുരുമ്മുവാന്‍ ഈ ഡിസംബറിന്‍ സ്നേഹവീണയില്‍... ആകാശമേഘജാലകം തുറന്നു സായാഹ്നം ആനന്ദസാന്ദ്രമായ് പൊഴിഞ്ഞു നീഹാരം... പൊന്‍കിനാവുകള്‍ കുനുകൂടു കൂട്ടവേ തേന്‍നിലാവുകള്‍ തെളിവിണ്ണില്‍ പൂക്കവേ പൊന്‍കിനാവുകള്‍ കുനുകൂടു കൂട്ടവേ... തേന്‍നിലാവുകള്‍ തെളിവിണ്ണില്‍ പൂക്കവേ... സാഗരങ്ങളില്‍ സാന്ധ്യ നേർക്കവേ രാത്തടങ്ങളില്‍ കാറ്റുലാവവേ ഈ സിത്താറില്‍ ഞാന്‍ പാട്ടു മീട്ടവേ.... (ആകാശമേഘജാലകം....)
Song information
വര്‍ഷം: 2001
സംഗീതം: പ്രേംകുമാര്‍
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകര്‍: സുജാത മോഹന്‍
വരികൾ: കല്യാണി
യൂട്യൂബ് ഓഡിയോ: കല്യാണി
Album: ഗോവ
Explore this song
- Singer: സുജാത മോഹന്‍
- Film / album: ഗോവ
- Composer: പ്രേംകുമാര്‍
- Lyricist: ഗിരീഷ് പുത്തഞ്ചേരി