Malayalam lyrics
ആകാശമേഘ ജാലകം തുറന്നു സായാഹ്നം ആനന്ദ സാന്ദ്രമായ് പൊഴിഞ്ഞു നീഹാരം തൂമഞ്ഞു തുള്ളി വീണലിഞ്ഞ തീരങ്ങള്‍ രാഗാര്‍ദ്രമായ് (ആകാശ ) വെണ്‍പിറാവുകള്‍ ചിറകാര്‍ന്നു പാറവേ മണ്‍ചെരാതുകള്‍ മിഴിമിന്നാന്‍ തുടങ്ങവേ വെണ്‍പിറാവുകള്‍ ചിറകാര്‍ന്നു പാറവേ മണ്‍ ചെരാതുകള്‍ മിഴിമിന്നാന്‍ തുടങ്ങവേ തൂവെയില്‍ക്കിളീ പാട്ടു മൂളിവാ മാരിവില്ലുമായ് മെയ്യുരുമ്മുവാന്‍ ഈ ഡിസംബറിന്‍ സ്നേഹവീണയില്‍ (ആകാശ) പൊന്‍കിനാവുകള്‍ കുനുകൂടു കൂട്ടവേ തേന്‍ നിലാവുകള്‍ തെളിവിണ്ണില്‍ പൂക്കവേ പൊന്‍കിനാവുകള്‍ കുനുകൂടു കൂട്ടവേ തേന്‍ നിലാവുകള്‍ തെളി വിണ്ണില്‍ പൂക്കവേ താരങ്ങളില്‍ സാന്ധ്യ മേല്ക്കവേ രാത്തടങ്ങളില്‍ കാറ്റു ലാവവേ ഈ സിത്താറില്‍ ഞാന്‍ പാട്ടു മീട്ടവേ (ആകാശ)
Song information
വര്‍ഷം: 2001
സംഗീതം: പ്രേംകുമാര്‍
ഗാനരചന: ഗിരീഷ് പുത്തഞ്ചേരി
ഗായകര്‍: കെ ജെ യേശുദാസ്
വിശദവിവരങ്ങള്‍: പി വി ശ്രീകുമാർ
Album: ഗോവ
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: ഗോവ
- Composer: പ്രേംകുമാര്‍
- Lyricist: ഗിരീഷ് പുത്തഞ്ചേരി