Malayalam lyrics

തൃച്ചംബരത്തിലെ തൃത്താപ്പൂവുകൾ നൃത്തം ചവിട്ടുന്ന രാത്രി

ഉണ്ണി തൃക്കൈയ്യിലേന്തുന്ന തൂവെണ്ണയാകുവാൻ

ചിത്തം കൊതിക്കുന്ന രാത്രി ശ്രീകൃഷ്ണ ജയന്തി രാത്രി

ശ്രീകൃഷ്ണ ജയന്തി രാത്രി…

(തൃച്ചംബരത്തിലെ..)

ഭട്ടതിരിയുടെ നാരായണീയം ഭക്തി ചൊരിയുന്ന രാത്രി (2)

ഇന്ന് പൂന്താനപ്പാന ഗുരുവായൂരപ്പനു പൂന്തേൻ നിവേദിക്കും രാത്രി

നറും പൂന്തേൻ നിവേദിക്കും രാത്രി

കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ

കൃഷ്ണ ഹരേ ജയ ജയ കൃഷ്ണ ഹരേ

(തൃച്ചംബരത്തിലെ..)

ഗോപികമാരുടെ നൂപുര ശിഞ്ജിതം മോദമുണർത്തുന്ന രാത്രി (2)

ഇതു ഓടക്കുഴൽ പാടും ആനന്ദഭൈരവി ഓളങ്ങൾ തീർക്കുന്ന രാത്രി

ഉള്ളിൽ ഓളങ്ങൾ തീർക്കുന്ന രാത്രി

കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ

കൃഷ്ണ ഹരേ ജയ ജയ കൃഷ്ണ ഹരേ

(തൃച്ചംബരത്തിലെ..)

Song information

സംഗീതം: എം ജി രാധാകൃഷ്ണന്‍

ഗാനരചന: ശ്രീപാദം ഈശ്വരൻ നമ്പൂതിരി

ഗായകര്‍: എം ജി ശ്രീകുമാര്‍

വര്‍ഗ്ഗീകരണം: റേഡിയോ

വരികൾ: ജിജാ സുബ്രമണ്യന്‍

Album: ആകാശവാണി ലളിതഗാനങ്ങള്‍

Explore this song