Malayalam lyrics

ചിം ചിം ചികു ചികു ചിം
ചും ചും ചികു ചിം..
തെയ്യാരം തൂമണിക്കാ‍റ്റേ വാ...
കളിയാടി വാ....ഒരു കൂട്ടു താ....
തുന്നാരം തുഞ്ചത്തു ചാഞ്ഞു വാ...
കുളിരാടി വാ....ഒരു പാട്ടു താ.....
ഇതിലേ ചിരിമഴ തൂകി നീ
വരുമോ....ചിറകുകള്‍ വീശി നീ....
ഓ ഒഓ...ഓഹൊഹോ...
ഒഹൊഹോ... ഹൊഹൊഹോ....
തെയ്യാരം തൂമണിക്കാ‍റ്റേ വാ...
കളിയാടി വാ....ഒരു കൂട്ടു താ....
ആമ്പല്‍പ്പുഴയില്‍ നീന്താന്‍ വാ..
നീരിലൊഴുകി നീങ്ങാന്‍ വാ...
ആട്ടം...മയിലാട്ടം കണി കാണുവാന്‍...
ചെറുവരമ്പില്‍ ചെന്നെത്തിടാം
കറുകനാമ്പും കണ്ടെത്തിടാം
പുതിയതേനും ചുണ്ടില്‍ തരാം...ആഹാ...
ഉം...വാനില്‍ മുകിലിന്‍ കാട്ടില്‍
തൂവല്‍ പൊഴിയും കൂട്ടില്‍
അണയാന്‍ ഒരു കൊതി ഏറവേ...
വഴിയില്‍ പലനിറം ആഴവേ..
ഓ ഒഓ...ഓഹൊഹോ...
ഹൊഹോ... ഹൊഹൊഹോ....
തെയ്യാരം തൂമണിക്കാ‍റ്റേ വാ...
കളിയാടി വാ....ഒരു കൂട്ടു താ....
വേനല്‍ക്കിളികള്‍ പോകുന്നേ...
തീരത്തണലു തേടുന്നേ...
നോട്ടം തിരനോട്ടം മഴമേഘമായ്
പകലുറങ്ങും മഞ്ചത്തിലോ
ഒരു കിനാവിന്‍ നെഞ്ചത്തിലോ....
കുരുവി കുറുകും കണ്ഠത്തിലോ...ആഹാ...
അഹാ....ഈണം വിരിയും പാട്ടിന്‍
മേളം കൂടാന്‍ പോകാം....
തിരിയോ...തിരി തിരി പൂത്തിരി...
കളിയോ...കളി കളി പൂവിളി.....
ഓഒഓ...ഓഹൊഹോ...
ഹെഹേ ഹെഹെഹേ..ഹെഹേ..ഹെഹേ
ചിം ചിം ചികു ചികു ചിം

Song information

വര്‍ഷം: 2012

സംഗീതം: എം ജയചന്ദ്രന്‍

ഗാനരചന: രാജീവ് ഗോവിന്ദൻ

ഗായകര്‍: എം ജയചന്ദ്രന്‍, ഹരിചരൻ ശേഷാദ്രി, സുചിത്ര കാർത്തിക്ക്

വിശദവിവരങ്ങള്‍: അനൂപ് അടൂർ

Album: ട്രിവാന്‍ഡ്രം ലോഡ്ജ്

Explore this song