Malayalam lyrics
താമരപ്പൂ.... താമരപ്പൂമഴക്കാലം മലർ വാരിയിടും വഴിയോരം കനവിൽ വരുമെൻ പ്രിയനെൻ മനസ്സിൽ പകരും മധുരം പ്രണയം... താമരപ്പൂമഴക്കാലം മലർ വാരിയിടും വഴിയോരം.... എന്തിനെൻ പാട്ടിനെ തൊട്ടുണർത്താൻ വാനവിൽ തൂവലായ് നീ അണഞ്ഞു.... കൂരിരുൾ കാവിൽ നീ എന്തിനെന്നെ... വെണ്ണിലാച്ചിന്തുമായ് തേടി വന്നു... മിഴിവാതിലടയുന്ന നേരം വരെ തിരിനീട്ടി ശ്രുതിമീട്ടി നീ ഇരുന്നു മിഴിയടഞ്ഞാലും ഉറങ്ങാത്തൊരോർമ്മകളിൽ... താമരപ്പൂ....ഹോ..ഹോ... താമരപ്പൂമഴക്കാലം മലർ വാരിയിടും വഴിയോരം.... വേനലിൽ നിന്റെയീ വാർനെറ്റിയിൽ മഞ്ഞുനീർ പൊട്ടുകൾ തൊട്ടുതരാം... ദൂരെയാണെങ്കിലും നിന്റെ നെഞ്ചിൻ സ്പന്ദനം ചാരെ ഞാൻ കേട്ടിരുന്നു... മഴത്തുള്ളി ചൊരിയാതെ മേഘങ്ങളിൽ മലർ മാത്രം ഉതിരുന്ന കാലം തരും ഒരു ഋതു കൂടി അഴകോടെ വിരിയുന്നുവോ... താമരപ്പൂമഴക്കാലം മലർ വാരിയിടും വഴിയോരം കനവിൽ വരുമെൻ പ്രിയനെൻ മനസ്സിൽ പകരും മധുരം പ്രണയം... താമരപ്പൂമഴക്കാലം.....
Song information
വര്‍ഷം: 2013
സംഗീതം: എം ജയചന്ദ്രന്‍
ഗാനരചന: സന്തോഷ് വര്‍മ്മ
ഗായകര്‍: മധു ബാലകൃഷ്ണൻ, കെ എസ് ചിത്ര
വിശദവിവരങ്ങള്‍: ജയ
വിഡിയോ: കല്യാണി
Album: റേഡിയോ ജോക്കി
Explore this song
- Singer: മധു ബാലകൃഷ്ണൻ
- Singer: കെ എസ് ചിത്ര
- Film / album: റേഡിയോ ജോക്കി
- Composer: എം ജയചന്ദ്രന്‍
- Lyricist: സന്തോഷ് വര്‍മ്മ