Malayalam lyrics
ധികുതാനാ ധീം തന ധികുതാനാ ധീം തന...നാനനാ....(2) കണ്ണിന്നുള്ളില്‍ നീ കണ്മണി കാതിന്നുള്ളില്‍ നീ തേന്മൊഴി കിന്നാരപ്പൂങ്കുഴല്‍ പാട്ടു നീ... എന്നാളും എന്‍ കളിത്തോഴി നീ... മുത്തേ നിന്നെ മുത്തി നില്‍ക്കും കാറ്റിനും അനുരാഗമോ.... (കണ്ണിന്നുള്ളില്‍....) ഇളവേനല്‍ക്കൂട്ടില്‍ തളിരുണ്ണും മൈനേ നിന്നോടല്ലേ ഇഷ്ടം... കനി വീഴും തോപ്പില്‍ മേയും നിലാവേ നിന്നോടല്ലേ ഇഷ്ടം... ഹേയ്...മന്ദാരപ്പൂനിഴലൊളി വീശും മാമ്പഴപ്പൊന്‍കവിള്‍ പെണ്ണഴകേ.... മാനത്തു് കാര്‍മുകില്‍ മഴമേട്ടില്‍ മാരിവില്‍ ഉരുകിയ നീര്‍മണി നീ... ഓര്‍ത്തിരിക്കാന്‍...ഓമനിക്കാന്‍ കൂട്ടുകാരീ പോരുമോ.... കണ്ണിന്നുള്ളില്‍ നീ കണ്മണി കാതിന്നുള്ളില്‍ നീ തേന്മൊഴി ധികുതാനാ ധീം തന ധികുതാനാ ധീം തന...നാനനാ.... ഒളിമിന്നും രാവില്‍ തൂവല്‍ക്കിനാവായ് പോഴിയാനല്ലേ ഇഷ്ടം ... ചെറുപറവക്കൂട്ടം വിളകൊയ്യും നേരം അലയാനല്ലേ ഇഷ്ടം... നല്ലോമല്‍ പൂക്കളില്‍ ചെമ്പകമോ നാടോടിക്കഥയിലെ പാല്‍ക്കുഴമ്പോ പോന്നരച്ചമ്പിളി മിഴിനീട്ടും മൂവന്തിക്കടവിലെ മുന്തിരിയോ കാത്തിരിക്കാന്‍ സമ്മതമോ കൂട്ടുകാരീ ചൊല്ലുമോ കണ്ണിന്നുള്ളില്‍ നീ കണ്മണി കാതിന്നുള്ളില്‍ നീ തേന്മൊഴി കിന്നാരപ്പൂങ്കുഴല്‍ പാട്ടു നീ... എന്നാളും എന്‍ കളിത്തോഴി നീ... മുത്തേ നിന്നെ മുത്തി നില്‍ക്കും കാറ്റിനും അനുരാഗമോ.....
Song information
വര്‍ഷം: 2012
സംഗീതം: എം ജയചന്ദ്രന്‍
ഗാനരചന: രാജീവ് ഗോവിന്ദൻ
ഗായകര്‍: നജീം അർഷാദ്
വരികൾ: ദിപിന്‍ കെ ബാബു, കല്യാണി
സ്പോട്ടിഫൈ: യെസ്‌പീ
Album: ട്രിവാന്‍ഡ്രം ലോഡ്ജ്
Explore this song
- Singer: നജീം അർഷാദ്
- Film / album: ട്രിവാന്‍ഡ്രം ലോഡ്ജ്
- Composer: എം ജയചന്ദ്രന്‍
- Lyricist: രാജീവ് ഗോവിന്ദൻ