Malayalam lyrics
ഹേഹേയ് എഹേഹെ ഹേയ്...ആഹഹാ... പാട്ടുകൊണ്ടൊരു തേൻപുഴ... കളിവാക്കുകൊണ്ടൊരു തൂമഴ രാവിനുണ്ടൊരു മാളിക... അതിനുള്ളിലുണ്ടൊരു താരക കൂട്ടിനുണ്ടേ...കൂട്ടിനുണ്ടേ കാത്തുവെച്ച പൊൻകിനാവുകൾ കരളിലൊരായിരം.... (പാട്ടുകൊണ്ടൊരു...) ഓ...തളകളിളകി വളകളിളകിയോടും പുഴ പ്രണയകഥകൾ പകലുമിരവുമോതുന്നുവോ തരളമാടി തനു തലോടി തോരാമഴ കരളിൽ വീണു വെൺപളുങ്കു ചിന്തുന്നുവോ... നിലാവു മുത്തമിട്ടൊരല്ലിയാമ്പലും വെയിൽ പുതച്ചുനിന്ന സൂര്യകാന്തിയും കൊതിച്ചുവോ.... ഹേയ് എഹേയ്...എഹേയ്...ഹേയ്.. എന്നും തുളുമ്പുമെൻ മനസ്സിലു്.... പാട്ടുകൊണ്ടൊരു തേൻപുഴ... കളിവാക്കുകൊണ്ടൊരു തൂമഴ രാവിനുണ്ടൊരു മാളിക... അതിനുള്ളിലുണ്ടൊരു താരക കൂട്ടിനുണ്ടേ...കൂട്ടിനുണ്ടേ കാത്തുവെച്ച പൊൻകിനാവുകൾ കരളിലൊരായിരം....
Song information
വര്‍ഷം: 2013
സംഗീതം: എം ജയചന്ദ്രന്‍
ഗാനരചന: സന്തോഷ് വര്‍മ്മ
ഗായകര്‍: ശ്രേയ ഘോഷാൽ
വിശദവിവരങ്ങള്‍: അനൂപ് അടൂർ
വിഡിയോ: കല്യാണി
Album: റേഡിയോ ജോക്കി
Explore this song
- Singer: ശ്രേയ ഘോഷാൽ
- Film / album: റേഡിയോ ജോക്കി
- Composer: എം ജയചന്ദ്രന്‍
- Lyricist: സന്തോഷ് വര്‍മ്മ