Malayalam lyrics

തേവിമല കാറ്റേ തെച്ചിമല കാറ്റേ

തേനരുവിക്കരയിലെ തെമ്മാടി കാറ്റേ

തെമ്മാടി കാറ്റേ..

തേവിമല കാറ്റേ തെച്ചിമല കാറ്റേ

തേനരുവിക്കരയിലെ തെമ്മാടി കാറ്റേ

തെമ്മാടി കാറ്റേ..

വേല കാണാറുണ്ടോ തേവരെ കാണാറുണ്ടോ

തേനും തിനയും നീ തിന്നാറുണ്ടോ

തന താനിനന്ന തനിന്നാനെ താനിനന്നെ തനിന്നാനെ

താനിനോ തനിനാനിനോ താനിനോ തനിനാനിനോ

തേവിമല കാറ്റേ തെച്ചിമല കാറ്റേ

തേനരുവിക്കരയിലെ തെമ്മാടി കാറ്റേ

തെമ്മാടി കാറ്റേ..

ആയിരംകുലത്തി ആലോല നൃത്തമാടി

ആര്യങ്കാവീന്ന് നീ പോന്നപ്പോൾ

സ്വപ്നവർണ്ണ ഹംസ തേരിലെന്റെ തോഴന്റെ

സപ്തസ്വരലാപനം കേട്ടോ

നീയെന്റെ സങ്കൽപ്പ കാമുകനെ കണ്ടോ കണ്ടോ

തന താനിനന്ന തനിന്നാനെ താനിനന്നെ തനിന്നാനെ

താനിനോ തനിനാനിനോ താനിനോ തനിനാനിനോ

തേവിമല കാറ്റേ തെച്ചിമല കാറ്റേ

തേനരുവിക്കരയിലെ തെമ്മാടി കാറ്റേ

തെമ്മാടി കാറ്റേ..

ഭൂതത്താൻപാറയ്ക്കപ്പുറത്തരുവിയിൽ

നീന്തിക്കുളിക്കാൻ നീ പോയപ്പോൾ

ഊരുചുറ്റി നടക്കുമെൻ കാമദേവന്റെ

വാരൊളി പൂമുഖം കണ്ടോ

നീയെന്റെ വാസന്ത ദേവനെ കണ്ടോ കണ്ടോ

തന താനിനന്ന തനിന്നാനെ താനിനന്നെ തനിന്നാനെ

താനിനോ തനിനാനിനോ താനിനോ തനിനാനിനോ

തേവിമല കാറ്റേ തെച്ചിമല കാറ്റേ

തേനരുവിക്കരയിലെ തെമ്മാടി കാറ്റേ

തെമ്മാടി കാറ്റേ.. തെമ്മാടി കാറ്റേ ..തെമ്മാടി കാറ്റേ

Song information

വര്‍ഷം: 1984

സംഗീതം: ഗംഗൈ അമരന്‍

ഗാനരചന: പൂവച്ചല്‍ ഖാദര്‍

ഗായകര്‍: പി മാധുരി

വരികൾ: ജിജാ സുബ്രമണ്യന്‍

Album: അലകടലിനക്കരെ

Explore this song