Malayalam lyrics
ഗന്ധർവ്വ നഗരങ്ങൾ അലങ്കരിയ്ക്കാൻ പോകും ഇന്ദുകലേ സഖിയിന്ദുകലേ നിൻ തേരോടും വീഥിയിലുണ്ടൊരു പർണ്ണകുടീരം (ഗന്ധർവ്വ..) രാസക്രീഡാ സരസ്സിന്നരികിൽ രാമഗിരിയുടെ മടിയിൽ ആ ശ്യാമവനഭൂവിൽ കാണാം സഖി കാണാം നിന്റെ കാളിദാസന്റെ യക്ഷനെപ്പോലൊരു കാമുകനേ കാമമോഹിതനേ ആ..ആ,,, (ഗന്ധർവ്വ) നീയാവള്ളീക്കുടിലിന്നരികിൽ നീലനദിയുടെ പടവിൽ ആരാമഹൃദയത്തിൽ വേഗം സഖി വേഗം എന്റെ പ്രേമസന്ദേശ കാവ്യവുമായൊന്ന് പോവുകില്ലേ ദൂത് പോകുകില്ലേ ആ...ആ.. (ഗന്ധർവ്വ)
Song information
വര്‍ഷം: 1973
സംഗീതം: ജി ദേവരാജന്‍
ഗാനരചന: വയലാര്‍ രാമവര്‍മ്മ
ഗായകര്‍: പി മാധുരി
വര്‍ഗ്ഗീകരണം: പ്രേമഗാനങ്ങള്‍
അഭിനേതാക്കള്‍: മധു, ജയഭാരതി
വരികൾ: ജയശ്രീ, ശ്രീദേവി
Album: നഖങ്ങൾ
Explore this song
- Singer: പി മാധുരി
- Film / album: നഖങ്ങൾ
- Composer: ജി ദേവരാജന്‍
- Lyricist: വയലാര്‍ രാമവര്‍മ്മ