Malayalam lyrics
മാതാവേ മാതാവേ മനുഷ്യപുത്രനെ ഞങ്ങള്‍ക്കു നല്‍കിയ മാതാവേ നിന്‍ പാദപീഠം തേടിവരുന്നൊരു നിരപരാധിനി ഞാന്‍ (മാതാവേ മാതാവേ) ഭൂമിയില്‍ സ്ത്രീകളായ് ജനിച്ചവരെല്ലാം പാപം ചെയ്തവരാണോ - ഇത്രമേല്‍ പാപം ചെയ്തവരാണോ അല്ലെങ്കിലെന്തിനീ പാനപാത്രം കയ്പ്പു- വെള്ളം നിറച്ചു നീ തന്നു നീ തന്നു (മാതാവേ) സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ക്കൊരിരിപ്പിടം കിട്ടാന്‍ അഗ്നിപരീക്ഷകള്‍ വേണോ -ഇത്രമേല്‍ അഗ്നിപരീക്ഷകള്‍ വേണോ അല്ലെങ്കിലെന്നുമീ മുള്‍ക്കിരീടം എന്തിനെന്റെ ശിരസ്സില്‍ തന്നു നീ തന്നു ? (മാതാവേ)
Song information
വര്‍ഷം: 1973
സംഗീതം: ജി ദേവരാജന്‍
ഗാനരചന: വയലാര്‍ രാമവര്‍മ്മ
ഗായകര്‍: പി സുശീല
വര്‍ഗ്ഗീകരണം: ക്രിസ്തീയ ഭക്തി ഗാനങ്ങള്‍
അഭിനേതാക്കള്‍: മധു, കെ ആർ വിജയ, അടൂര്‍ ഭാസി
വരികൾ: പാര്‍വതി വേണുഗോപാല്‍, എസ് പി മേനോന്‍
Album: നഖങ്ങൾ
Explore this song
- Singer: പി സുശീല
- Film / album: നഖങ്ങൾ
- Composer: ജി ദേവരാജന്‍
- Lyricist: വയലാര്‍ രാമവര്‍മ്മ