Malayalam lyrics

നക്ഷത്രങ്ങളേ സാക്ഷി

നവഗ്രഹങ്ങളേ സാക്ഷി

യാത്രയായീ അന്ത്യയാത്രയായീ

ഈ യാഗഭൂമിയിലെ രക്തസാക്ഷീ (നക്ഷത്രങ്ങളേ)

രക്തം- മനുഷ്യരക്തം

വീണു കുതിര്‍ന്നു ചുവക്കുമീ മണ്ണില്‍

കുതിര്‍ന്നു ചുവക്കുമീ മണ്ണില്‍

എത്ര നാളുകള്‍ ഉറച്ചുനില്‍ക്കുമീ പ്രഭുത്വദുര്‍ഗം

എത്ര നാള്‍ കൊടുങ്കാറ്റുകള്‍ തടഞ്ഞു നിര്‍ത്തും

ഘാതകരേ കശ്മലരേ നിശാചരരേ

ഈ നീതിമാന്റെ രക്തത്തില്‍ നിങ്ങള്‍ക്കു പങ്കില്ലേ

പങ്കില്ലേ പങ്കില്ലേ പങ്കില്ലേ ഓ ഓ ഓ (നക്ഷത്രങ്ങളേ)

രാത്രി ഇരുണ്ട രാത്രി

കാലത്തുണര്‍ന്നു ചിരിക്കുമീ കാട്ടില്‍

ഉണര്‍ന്നു ചിരിക്കുമീ കാട്ടില്‍

നാളെ ഞങ്ങളില്‍ ഉയിര്‍ത്തെണീക്കുമീ

കറുത്ത മരണം

ശക്തിയായ് പ്രതികാരമായ് ഉയിര്‍ത്തെണീക്കും

നിന്ദിതരേ പീഡിതരേ നിരാശ്രയരേ ഈ

നീതിമാന്റെ ദു:ഖത്തില്‍ നമ്മള്‍ക്കു പങ്കില്ലേ

പങ്കില്ലേ പങ്കില്ലേ പങ്കില്ലേ ഓ ഓ ഓ (നക്ഷത്രങ്ങളേ)

Song information

വര്‍ഷം: 1973

സംഗീതം: ജി ദേവരാജന്‍

ഗാനരചന: വയലാര്‍ രാമവര്‍മ്മ

ഗായകര്‍: കെ ജെ യേശുദാസ്, കോറസ്

വര്‍ഗ്ഗീകരണം: വിപ്ലവഗാനങ്ങള്‍

അഭിനേതാക്കള്‍: രാഘവന്‍, മധു, കെ ആർ വിജയ, അടൂര്‍ ഭാസി, ബഹദൂർ

വിശദവിവരങ്ങള്‍: ജയ

വിഡിയോ: ജയലക്ഷ്മി രവി

Album: നഖങ്ങൾ

Explore this song