Malayalam lyrics
ആ ...ആ .ആ.. താലിക്കു പൊന്ന് പീലിക്കു കണ്ണ് താഴത്തു വിണ്ണ് നീയെന്റെ പെണ്ണ് താലിക്കു പൊന്ന് പീലിക്കു കണ്ണ് താഴത്തു വിണ്ണ് നീയെന്റെ പെണ്ണ് ഇളവെയില്‍ ഉടുത്തു വന്നാല്‍ ഇതള്‍ മിഴി വിരിഞ്ഞു നിന്നാൽ ഇനിയൊരു മനസ്സു തന്നാല്‍ ഓ സോണിയാ ഓ സോണിയാ ഓ സോണിയാ ഓ സോണിയാ (താലിക്കു പൊന്ന് ...) ഉദയം കണ്ടു നില്‍ക്കാം ഹൃദയം പങ്കു വയ്ക്കാം മധുരം കൊണ്ടു മൂടാം ഓ സോണിയാ മുടിയില്‍ നീല രാവും ചിരിയില്‍ പൂ നിലാവും കരളില്‍ പൊന്‍ കിനാവും ഓ സോണിയാ മലരിന്‍ മണമായ് മനസ്സില്‍ നിറയൂ മദനന്‍ മൊഴിയും കഥകള്‍ പറയൂ മടിയില്‍ മഴവില്‍ അഴകായ് മയങ്ങൂ മഴയില്‍ പുളയും പുഴയായ് ഒഴുകൂ ഓ സോണിയാ ഓ സോണിയാ ഓ സോണിയാ ഓ സോണിയാ (താലിക്കു പൊന്ന്...) ശിലയും ശില്പമാകും പുളകം പുഷ്പമാകും പ്രണയം പുണ്യമാകും ഓ സോണിയാ തിലകം തിങ്കളാകും തിരുമെയ് തങ്കമാകും അധരം പവിഴമാകും മകരം നിറയും കുളിരായ് പടരൂ മയിലിന്‍ നടനം മിഴിയില്‍ കവരൂ വനശ്രീ തൊഴുമെന്‍ ഉഷസ്സായ് വിരിയൂ വളരും കലയായ് വധുവായ് അണയൂ ഓ സോണിയാ ഓ സോണിയാ ഓ സോണിയാ ഓ സോണിയാ (താലിക്കു പൊന്ന്..)
Song details
Music: വിദ്യാസാഗർ
Film/album: ദൈവത്തിന്റെ മകൻ
- Singer: എം ജി ശ്രീകുമാർ
- Film / album: ദൈവത്തിന്റെ മകൻ
- Composer: വിദ്യാസാഗർ
- Lyricist: എസ് രമേശൻ നായർ