Malayalam lyrics
സുമസുന്ദരീ നീയെൻ മൃദുമഞ്ജരി മനസ്സിന്റെ താരുണ്യ ലയ സുന്ദരി(2) അനുരാഗമായെന്നിൽ അനുരാഗമായ് അനുരാഗിണി സ്വർഗ്ഗ സുഖദായിനി (സുമ...) താരൊളി ചന്ദ്രിക താരാട്ടു പാടുന്ന താരാ പഥങ്ങളിൽ നിന്നോ (2) ആയിരം നാവുള്ള രാഗ ഭാവങ്ങളിൽ നിറഞ്ഞെത്തുന്നതെന്നോ പറയുമോ പ്രിയേ പറയുമോ (സുമസുന്ദരീ..) മുഗ്ദ്ധാനുരാഗത്തിൻ മുന്തിരി തേൻ കുടം മൊത്തിക്കുടിക്കുന്നതെന്നോ (2) സ്വർഗ്ഗാനുഭൂതി തൻ പത്മ തീർത്ഥങ്ങളിൽ നീ നൃത്തമാടുന്നതെന്നോ പറയുമോ പ്രിയേ പറയുമോ (സുമസുന്ദരീ..)
Song details
Film/album: ലളിതഗാനങ്ങൾ
- Singer: ജോളി എബ്രഹാം
- Film / album: ലളിതഗാനങ്ങൾ