Malayalam lyrics

സ്മരിക്കാന്‍ പഠിപ്പിച്ച മനസ്സേ നീയെന്നെ
മറക്കാന്‍ പഠിപ്പിക്കുമോ?
സര്‍വവും മറക്കാന്‍ പഠിപ്പിക്കുമോ?
ഓര്‍മ്മതന്‍ ചിറകുകളൊതുക്കിയെന്‍ രാക്കിളി
ഒടുങ്ങാത്ത നിദ്രയില്‍ ലയിക്കട്ടെ
നീലമനോഹരമാം സ്വപ്നനഭസ്സില്‍
ലീലാലാലസനായ് ചരിക്കട്ടെ
പായുന്ന സമയത്തിന്‍ പളുങ്കുകള്‍ ജീവിത
പാതയില്‍ നിശ്ചലം നിന്നെങ്കില്‍
മരിച്ചൊരിന്നലെയും പിറക്കാത്ത നാളെയും
മനസ്സിനെ നോവിക്കാതിരുന്നെങ്കില്‍

Song information

വര്‍ഷം: 1973

സംഗീതം: ജി ദേവരാജന്‍

ഗാനരചന: പി ഭാസ്കരന്‍

ഗായകര്‍: പി സുശീല

രാഗം: സിന്ധു ഭൈരവി

ഹിന്ദുസ്ഥാനി രാഗം: ഭൈരവി, സിന്ധു ഭൈരവി

അഭിനേതാക്കള്‍: പ്രേം നസീര്‍, നന്ദിത ബോസ്

വരികൾ: ശ്രീദേവി

Album: ധര്‍മ്മയുദ്ധം

Explore this song