Malayalam lyrics
പുതിയൊരു പാതയിൽ വിരലുകൾ കോർത്തു നിൻ അരികെ നടന്നിടാൻ കാലമായി മൊഴിയുടെ തന്തിയിൽ പകൽ മീട്ടിയ വേളയിൽ കുളിരല തേടുവാൻ മോഹമായി അനുരാഗം തണുവാകെ മഞ്ഞായി വീഴുന്നുവോ മിഴിനാളം മിന്നുന്നുവോ കനവിലെ ചില്ലയിൽ ഈറില തുന്നുമീ പുതു ഋതുവായി നാം മാറവേ മലയുടെ മാറിലായി പൂചൂടിയ തെന്നലും നമ്മുടെ ഈണമായി ചേരവേ അനുരാഗം തണുവാകെ മഞ്ഞായി വീഴുന്നുവോ മിഴിനാളം മിന്നുന്നുവോ
Song information
വര്‍ഷം: 2018
സംഗീതം: സുശിൻ ശ്യാം
ഗാനരചന: വിനായക് ശശികുമാർ
ഗായകര്‍: നസ്രിയ നസീം
വിശദവിവരങ്ങള്‍: അജയ് മേനോൻ
വിഡിയോ: കല്യാണി
Album: വരത്തൻ
Explore this song
- Singer: നസ്രിയ നസീം
- Film / album: വരത്തൻ
- Composer: സുശിൻ ശ്യാം
- Lyricist: വിനായക് ശശികുമാർ