Malayalam lyrics
ഒടുവിലെ തീയായ് ആറും നാൾ വരെ ഒടുവിലെ നോവായ് മായും നാൾ വരെ നിന്നിലെ നിഴൽ പോലെ ഞാൻ എന്നിലെ വെയിൽ പോലെ നീയെന്നും കാവലായ് തുടർന്നീടുമീ യാത്ര വിജനമീ ലോകം വന്യം വന്യമേ അതിലൊരേ കൂട്ടിൽ ഞാനും നീയുമേ ഇന്നലെ കടന്നിന്നു നാം നാളെകൾ തിരഞ്ഞീടവേ ഓരോ ശ്വാസവും പുനർജ്ജന്മമായ് മാറും ഒടുവിലെ തീയായ് ആറും നാൾ വരെ ഒടുവിലെ നോവായ് മായും നാൾ വരെ നിന്നിലെ നിഴൽ പോലെ ഞാൻ എന്നിലെ വെയിൽ പോലെ നീയെന്നും കാവലായ് തുടർന്നീടുമീ യാത്ര
Song information
വര്‍ഷം: 2018
സംഗീതം: സുശിൻ ശ്യാം
ഗാനരചന: വിനായക് ശശികുമാർ
ഗായകര്‍: സുശിൻ ശ്യാം, നേഹ നായര്‍
അഭിനേതാക്കള്‍: ഫഹദ് ഫാസിൽ, ഐശ്വര്യ ലക്ഷ്മി
വിശദവിവരങ്ങള്‍: ദിലീപ് സി എസ്
വിഡിയോ: ഗാനസ്നേഹി
Album: വരത്തൻ
Explore this song
- Singer: സുശിൻ ശ്യാം
- Singer: നേഹ നായര്‍
- Film / album: വരത്തൻ
- Composer: സുശിൻ ശ്യാം
- Lyricist: വിനായക് ശശികുമാർ