Malayalam lyrics
പുന്നാരം തന്നാരം പൊന്മാനം കൊടിയേറി കുടമാറും പൂക്കാലം കുന്നോളം കൊയ്തുമെതിയ്ക്കാൻ വാ പൊൻപണമായ് കൂട നിറയ്ക്കാൻ വാ മുളനാഴിയിതാ പൊലിയോ പൊലിയിൽ കലികാലക്കാറും കോളും കോടക്കാറ്റും മാറിപ്പോയ് പുന്നാരം തന്നാരം പൊന്മാനം കൊടിയേറി കുടമാറും പൂക്കാലം മിന്നിമിന്നിത്തെന്നി മായും മുത്തുകൾപോലെ കുഞ്ഞികുഞ്ഞി പൂങ്കിനാക്കൾ കൂട്ടിവെച്ചപ്പോൾ കാത്തസ്വപ്നങ്ങൾ പൂത്തുനിൽക്കുന്നേ കൺനിറച്ചും കൈനിറച്ചും പൊന്നുവാരുന്നേ കിന്നാരം ചൊല്ലി കളിവാക്കും മൂളി ചിങ്കാരക്കാറ്റിൻ ചിറകേറിപ്പോകാം ആ വഴി ഈ വഴി പോരുക നീ അതുവഴി ഇതുവഴി പലവഴി വരുവരു പുന്നാരം തന്നാരം പൊന്മാനം കൊടിയേറി കുടമാറും പൂക്കാലം തപ്പുതട്ടി പാട്ടുപാടി കൂട്ടുകൂടുന്നേ തമ്മിലൊന്നായ് ചേർന്നിണങ്ങും മോഹജാലങ്ങൾ കൂടെയാടുന്നേ മോടികൂടുന്നേ ഉള്ളിനുള്ളിൽ കണ്ണുപൊത്തി കേളിയാടുന്നേ മുത്താരം മൂടി ചിറ്റോളം തുള്ളി വിണ്ണോരം പാറും മുറിവാലൻതുമ്പി മുത്തൊളിമുന്തിരി മണികളെ മുത്തി ആവഴി ഈവഴി പോരുക നീ മുത്തൊളിമുന്തിരി മണികളെ മുത്തി- യിട്ടതുവഴി ഇതുവഴി പലവഴി വരുവരു പുന്നാരം തന്നാരം പൊന്മാനം കൊടിയേറി കുടമാറും പൂക്കാലം കുന്നോളം കൊയ്തുമെതിയ്ക്കാൻ വാ പൊൻപണമായ് കൂട നിറയ്ക്കാൻ വാവാവാ മുളനാഴിയിതാ പൊലിയോ പൊലിയിൽ കലികാലക്കാറും കോളും കോടക്കാറ്റും മാറിപ്പോയ് പുന്നാരം തന്നാരം പൊന്മാനം കൊടിയേറി കുടമാറും പൂക്കാലം
Song video
Song details
Music: രാജാമണി
Film/album: പുന്നാരം
- Singer: എം ജി ശ്രീകുമാർ
- Film / album: പുന്നാരം
- Composer: രാജാമണി
- Lyricist: ഗിരീഷ് പുത്തഞ്ചേരി