Malayalam lyrics
പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ ഗതികെട്ടൊരു വട്ടനു പീറപ്പൊട്ടനൊരിട്ടം വന്നതുപോലെയിതാ ഈ നൊസ്സുകാരനൊരു ബസ്സുവാങ്ങിയ്യതൊരസ്സൽ സംഭവമായ് പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ പടക്കപ്പലാണോടാ എലിപ്പെട്ടിയാണോടാ സ്കെലിട്ടൺ ചിരിക്കുമ്പോലെ ചിലമ്പുന്ന മൊന്തായം മഴച്ചാറ്റലേറ്റാലും കടൽക്കാറ്റു കൊണ്ടാലും ഇരുമ്പിന്തുരുമ്പെന്നാലും ഇതാണെന്റെ കൊട്ടാരം പട്ടിണിമാറ്റാൻ നെട്ടോട്ടം ഈ പട്ടണനടുവിൽ പടയോട്ടം പട്ടിണിമാറ്റാൻ നെട്ടോട്ടം ഈ പട്ടണനടുവിൽ പടയോട്ടം പാപികളായ് പല പാരപരാക്രമവീര്യമോടെ വരവായ് പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ ഗതികെട്ടൊരു വട്ടനു പീറപ്പൊട്ടനൊരിട്ടം വന്നതുപോലെയിതാ ഈ നൊസ്സുകാരനൊരു ബസ്സുവാങ്ങിയ്യതൊരസ്സൽ സംഭവമായ് പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക വെടിച്ചില്ലു പായുമ്പോൾ പറക്കുന്ന റോക്കറ്റോ തെരുക്കൂത്തുകാരെപ്പോറ്റും പടപ്പാണ്ടി സർക്കസോ അരച്ചാൺ വയറ്റിന്റെ അരിപ്രശ്നമാണല്ലോ കടം കൊണ്ടു തെണ്ടുന്നേരം കറക്കല്ലേ പോലീസേ അടപടലം കളി അഭ്യാസം ഇതിലിടപെടലെന്നതൊരാക്രാന്തം അടപടലം കളി അഭ്യാസം ഇതിലിടപെടലെന്നതൊരാക്രാന്തം വേദനയാൽ പല വേഷമണിഞ്ഞവരീശലോടെവരവായ് പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ ഗതികെട്ടൊരു വട്ടനു പീറപ്പൊട്ടനൊരിട്ടം വന്നതുപോലെയിതാ ഈ നൊസ്സുകാരനൊരു ബസ്സുവാങ്ങിയ്യതൊരസ്സൽ സംഭവമായ് പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക
Song video
Song details
Music: ഔസേപ്പച്ചൻ
Film/album: ഈ പറക്കും തളിക
- Singer: എം ജി ശ്രീകുമാർ
- Film / album: ഈ പറക്കും തളിക
- Composer: ഔസേപ്പച്ചൻ
- Lyricist: ഗിരീഷ് പുത്തഞ്ചേരി