Malayalam lyrics
നീ ചെറുതീ കരുതീ മിഴിയോരം ഞാൻ ഉരുകീ പകുതി നിമിനേരം തീ എരിവായ് രുചിയായ് അകമേ കിനിയുന്നൊരു തേനായ് താനേ താനേ നാം കരളിൻ ഉറിയിൽ പലതും തിരയുന്നിരുപേരായ് കാണേ കാണേ പരിമിതനേരം പതിയേ പരിചിതരായീ അനവധി നോട്ടം മനസ്സിന്നറകളിലൂറീ ആ... കാലം പോകേ വീഞ്ഞായ് മാറിടും നമ്മിലോർമ്മ വീണ്ടും കണ്ണടച്ചു ദാഹം തീർക്കെ ഓർത്തൂ നിന്നെ മാത്രം കാത്തിരുന്നു നമ്മൾ: കാണേ നെല്ലിക്ക തൻ സ്വാദല്ലേ വാക്കില്ലാതെ ചൂളം മൂളേ നോക്കിൽ തേനല്ലേ പരിമിതനേരം പതിയേ പരിചിതരാകാം പാലായ് മാറാം കാലാകാലം അനവധി നോട്ടം മനസ്സിന്നറകളിലൂറും മാറിൽ നിറയും പാരാവാരം
Song details
Music: ഗോവിന്ദ് വസന്ത
Film/album: മധുരം
- Singer: പ്രദീപ് കുമാർആവണി മൽഹാർ
- Film / album: മധുരം
- Composer: ഗോവിന്ദ് വസന്ത
- Lyricist: ഷർഫു