Malayalam lyrics
മജ്‌നൂന്റെ സിരയിലും മജയിലും അജബേറും സുന്ദരി ലൈല ലൈലാക്കതിര്‍പ്പത്തില്‍ ഭംഗി ഖൈസതുകണ്ട് മയങ്ങി കിസകള് ചൊല്ലിയിണങ്ങി കവിളില് കമറൊളിലെങ്കി ഖല്‍ബില് പ്രേമം തിങ്ങി കനവുകളോ പീറെങ്കി ഖല്‍ബില് പ്രേമം തിങ്ങി കനവുകളോ പീറെങ്കി മജ്‌നൂന്റെ സിരയിലും മജയിലും അജബേറും സുന്ദരി ലൈല മജ്‌നൂന്റെ സിരയിലും മജ്‌നൂന്റെ മജയിലും പളപള തിളങ്ങണ പളുങ്കിതുപോലെ പലപല മഴവില്ല് മനസ്സില് പൊന്തി അമ്പരമോളില് അമ്പിളി പൊങ്ങി അന്തിനിലാവിന്‍ കോന്തലുതൂങ്ങി അമ്പതിനായിരം താരമിറങ്ങി അറബനതാളം നെഞ്ചിലൊരുങ്ങി അമ്പരമോളില് അമ്പിളി പൊങ്ങി അന്തിനിലാവിന്‍ കോന്തലുതൂങ്ങി അമ്പതിനായിരം താരമിറങ്ങി അറബനതാളം നെഞ്ചിലൊരുങ്ങി മജ്‌നൂന്റെ സിരയിലും മജയിലും അജബേറും സുന്ദരി ലൈല
Song video
Song details
വർഷം: 2025
സംഗീതം: ശ്രീഹരി കെ നായർ
ഗാനരചന: ഷർഫു
ഗായകർ: ശ്രീഹരി കെ നായർ, ലാൽ കൃഷ്ണ, ഭരത് സജികുമാർ, അശ്വിൻ വിജയ്
വിശദവിവരങ്ങൾ: ഗാനസ്നേഹി
Album: അഭിലാഷം
- Singer: ശ്രീഹരി കെ നായർ
- Singer: ലാൽ കൃഷ്ണ
- Singer: ഭരത് സജികുമാർ
- Singer: അശ്വിൻ വിജയ്
- Film / album: അഭിലാഷം
- Composer: ശ്രീഹരി കെ നായർ
- Lyricist: ഷർഫു