Malayalam lyrics
പോരുമോ...പോരുമോ... കാറ്റുപോലുമില്ലാത്ത പാതയിൽ കൂടുമോ...കൂടുമോ... പാട്ടുമായ് വീണ്ടും ഈ മൂകയാത്രയിൽ... പോരുമോ...പോരുമോ... കാറ്റുപോലുമില്ലാത്ത പാതയിൽ കൂടുമോ...കൂടുമോ... പാട്ടുമായ് വീണ്ടും ഈ മൂകയാത്രയിൽ... ഓടിമായുന്നു പിന്നിലേക്കേതു പൂമരങ്ങളാൽ ഓർമ്മകളിതിലേ... ഏതു തീരങ്ങൾ എത്ര കാതങ്ങൾ താണ്ടി നീങ്ങണം മാരിമഞ്ഞു വേനലിൽ... ഓഹോ....ഓ ഓഹു...ഓഹോ... ഏ ആയി..ഏഹേ...ഓആയി..ഏഹേ...(2) പോരുമോ...പോരുമോ... കാറ്റുപോലുമില്ലാത്ത പാതയിൽ കൂടുമോ...കൂടുമോ... പാട്ടുമായ് വീണ്ടും ഈ മൂകയാത്രയിൽ... നിലയ്ക്കാത്ത താളങ്ങൾതൻ കരൾതന്ത്രി മീട്ടിപ്പാടി പദം വെച്ചു പോകുന്നു നാം മോഹങ്ങളോടെന്തിനോ... വഴിക്കാഴ്ച നീറും കണ്ണിൽ മുഖങ്ങളായ് ഭാവങ്ങളായ് മറന്നെത്ര പോകുന്നു നാം കാലങ്ങളേ.... ഓരോ യാത്രയും തീരും നേരത്തായിതാ വേറേ യാത്രകൾതൻ മാറാപ്പൊന്നിതാ തോളിൽ ചേരുന്നു... ഓഹോ....ഓ ഓഹു...ഓഹോ... ഏ ആയി..ഏഹേ...ഓആയി..ഏഹേ...(2) (പോരുമോ...പോരുമോ...)
Song information
വര്‍ഷം: 2013
സംഗീതം: ഗോവിന്ദ് മേനോന്‍
ഗാനരചന: റഫീഖ് അഹമ്മദ്
ഗായകര്‍: രഘു ദീക്ഷിത്ത്, ബിജിബാൽ മണിയിൽ
അഭിനേതാക്കള്‍: ഫഹദ് ഫാസിൽ, സ്വാതി, നെടുമുടി വേണു
വരികൾ: കല്യാണി
Album: നോർത്ത് ഇരുപത്തിനാല് കാതം
Explore this song
- Singer: രഘു ദീക്ഷിത്ത്
- Singer: ബിജിബാൽ മണിയിൽ
- Film / album: നോർത്ത് ഇരുപത്തിനാല് കാതം
- Composer: ഗോവിന്ദ് മേനോന്‍
- Lyricist: റഫീഖ് അഹമ്മദ്