Malayalam lyrics

നീ……നീ ..പോയ രാവിന്റെ കണ്ണുനീരാണ് നീ
ഏതോ പൂവിൻതുമ്പിൽ കണ്ടു മൂകമായ്
മാഞ്ഞേ പോയ് നീ കാറ്റിൻ തേരിൽ
രാവിരുളിൻ അലയിൽ ആടിയാടി നീ
കാതോർത്തു ഞാൻ നിന്നു…
എന്നിൽ പൂക്കില്ലേ ഒരു നാൾ മലരായ് തളിരായ് മധുവായ് ഇനി നീ
ഓരോ ജന്മം തോറും തേടി നിന്നെ നിഴലേ മായാദീപമായ്
കനവുകൾ ഇതുവഴി വിതറിയ പ്രണയമേ
പാടാനോർക്കേ ഗാനം തീർന്നു പാടാതെങ്ങോ വീണു ഞാൻ
കാതരേ കാണുവാൻ ഒടുവിലീയാശ എരിയുമീ ആശ പടരുമീ ആശ
നീ…..നീ ..പോയ രാവിന്റെ കണ്ണുനീരാണ് നീ
ഏതോ പൂവിൻതുമ്പിൽ കണ്ടു മൂകമായ്
മാഞ്ഞേ പോയ് നീ കാറ്റിൻ തേരിൽ
രാവിരുളിൻ അലയിൽ ആടിയാടി നീ
കാതോർത്തു ഞാൻ നിന്നു…
കാതോർത്തു നീ വന്നു…

Song information

വര്‍ഷം: 2017

സംഗീതം: ഹെഷാം അബ്ദുൾ വഹാബ്

ഗാനരചന: റഫീഖ് അഹമ്മദ്

ഗായകര്‍: നിവാസ് രഘുനാഥൻ

വിശദവിവരങ്ങള്‍: അജയ് മേനോൻ

Album: കാപ്പച്ചീനോ

Explore this song