Malayalam lyrics

ചുവടുകളുറച്ചേ എതിരിടാൻ ഉറച്ചേ
വരികയാണിടിത്തീ കണക്കെ കളത്തിൽ
മതിലുകൾ തകർക്കാൻ കൊടുമുടിയുടയ്ക്കാൻ
തിരയുടെ കരുത്തായ് ഉയിർത്തേ കൊതിച്ചേ
കാണാം കാണാം വഴിയേ പോർക്കലികൾ
ആരാണാരാണെതിരെ പോരിന്നണയാൻ തനിയേ
വായോ വായോ വായോ ചൂടറിയാൻ..
കാരിരുമ്പിനാൽ കിനാവിൻ ഉലയിലൊരായുധം ഇതാ പണിഞ്ഞു നാം
ക്രോധമാണതിൻ വികാരമറിയമേ വരും അതിൻ പോർവിളി
തീർത്തിടും കടങ്ങൾ നാം ആ..ആ..ആ…
ഉടൽ കടൽത്തിര ആർത്തു വരാൻ
ബാക്കി വെയ്ക്കുവാൻ വിടാതെ കരുതിയതൊക്കെയും തരാൻ വരുന്നിതാ
കൂട്ടു ചേരുമീ ശരീരമനസ്സുകൾ ഒന്നുപോൽ നിരന്നു നിന്നിടാം
നേർക്കു നേർ ഇടഞ്ഞിതതാആ ആ..ആ
ഉടൻ തകർത്തിടാം പാഞ്ഞു വരാം…
ചുവടുകളുറച്ചേ എതിരിടാൻ ഉറച്ചേ
വരികയാണിടിത്തീ കണക്കെ കളത്തിൽ
മതിലുകൾ തകർക്കാൻ കൊടുമുടിയുടയ്ക്കാൻ
തിരയുടെ കരുത്തായ് ഉയിർത്തേ കൊതിച്ചേ
കാണാം കാണാം വഴിയേ പോർക്കലികൾ
ആരാണാരാണെതിരെ പോരിന്നണയാൻ തനിയേ
വായോ വായോ വായോ ചൂടറിയാൻ..

Song information

വര്‍ഷം: 2017

സംഗീതം: ബിജിബാൽ മണിയിൽ

ഗാനരചന: റഫീഖ് അഹമ്മദ്

ഗായകര്‍: അഫ്‌സല്‍

വിശദവിവരങ്ങള്‍: അജയ് മേനോൻ

Album: മാച്ച് ബോക്സ്

Explore this song