Malayalam lyrics

(പു) കാട്ടാറിനു തോരാത്തൊരു പാട്ടുണ്ട് നനവോരത്ത്
ചെറുനാരു കൊരുത്തു മിനുക്കിയ കൂടുണ്ട്
തള്ളപ്പൂവാലിക്ക് ചെല്ലക്കൂത്താടും കുഞ്ഞിക്കൊഞ്ചല്‍ കൂട്ട്
കാടാകെ മൂളി താരാട്ട്
(കാട്ടാറിനു )
(പു) താരും പൂവും താനേ കൊഴിഞ്ഞു
ആളും തീയായി കാലമണഞ്ഞു
കാറ്റില്‍ ഈ കാറ്റില്‍ കാടെരിഞ്ഞ നേരം
കൂട്ടില്‍ തന്‍ കൂട്ടില്‍ അമ്മ വിതുമ്പി
ചിറകു മുളക്കാ പൈതങ്ങളെയും കൊണ്ട് പറക്കാന്‍
അരുതാ പെണ്‍കിളി തേങ്ങി വന കുറുനിരയഴിയും
(കാട്ടാറിനു )
(സ്ത്രീ) കാടെരിയുന്നു
കാട്ടുചോലയെരിയുന്നു
കാട്ടുചോരമനം പരന്നതു് കാറ്റിലോ എന്റെ കരളിലോ
ഇടമാറു പൊട്ടിയ ഞെട്ടലില്‍ വിടവിപിടലി ചരിച്ചതില്‍
കിളി കരഞ്ഞ രഹത്തിലോ
(പു) പോകൂ നീ പോകൂ അമ്മ മനസ്സേ
തീയില്‍ വീഴാം ഞങ്ങള്‍ ഹവിസ്സായി
കാലം നല്‍കും നിനക്കിനിയും
ഓമല്‍ക്കിടാങ്ങള്‍ കാടുണര്‍ത്താന്‍
നൂറു നുറുങ്ങായ് മുറിയും മനസ്സോടമ്മക്കിളിയുടെ
ചിറകടി പൊങ്ങി വാനില്‍ മനവേദന നിറയും
(കാട്ടാറിനു )

Song information

വര്‍ഷം: 2009

സംഗീതം: ബിജിബാൽ മണിയിൽ

ഗാനരചന: അനില്‍ പനച്ചൂരാന്‍

ഗായകര്‍: പി ജയചന്ദ്രൻ, രാഖി ആർ നാഥ്‌

രാഗം: പഹാഡി

അഭിനേതാക്കള്‍: മമ്മൂട്ടി, ശശികുമാര്‍, ഗ്രേസി സിംഗ്

വിശദവിവരങ്ങള്‍: സംശയാലു

Album: ലൌഡ്സ്പീക്കര്‍

Explore this song