Malayalam lyrics
ആളില്ലാത്ത പാതയ്ക്കിന്നു ചെറു നാണം വന്നുവോ കോരിപ്പെയ്ത മാരിക്കാറുകൾ താനേ തോർന്നുവോ... മൂകമായ് ശാന്തമായ് തെരുവോരം നിദ്രയായ് ഈ കാറ്റിലും വെയിലിലും കൈവീശി താനേ നടക്കാം.... ആളില്ലാത്ത പാതയ്ക്കിന്നു ചെറു നാണം വന്നുവോ കോരിപ്പെയ്ത മാരിക്കാറുകൾ താനേ തോർന്നുവോ... മൂകമായ് ശാന്തമായ് തെരുവോരം നിദ്രയായ് ഈ കാറ്റിലും വെയിലിലും കൈവീശി താനേ നടക്കാം.... എന്നും ഹർത്താലിൽ മുങ്ങി നീർന്നിടുന്നൂ... ലോകം വാഴുന്നോർക്കില്ല സങ്കടങ്ങൾ എന്നും ഹർത്താലിൽ മുങ്ങി നീർന്നിടുന്നൂ.. ലോകം വാഴുന്നോർക്കില്ല സങ്കടങ്ങൾ... സത്യം നിത്യവും കുത്തേറ്റീടവേ നീളേ നീളേ ആഘോഷങ്ങളായ്.... ജീവിതം കൊല്ലുമീ പാവം ലോകമേ ഈ നമ്മളിൽ ചാരമായ് നേരിൽ നീറുന്നീ കനൽത്തീ...
Song information
വര്‍ഷം: 2013
സംഗീതം: ഗോവിന്ദ് മേനോന്‍
ഗാനരചന: റഫീഖ് അഹമ്മദ്
ഗായകര്‍: അനീഷ് കൃഷ്ണ, ഗോവിന്ദ് മേനോന്‍
അഭിനേതാക്കള്‍: നെടുമുടി വേണു, ഫഹദ് ഫാസിൽ, സ്വാതി
വരികൾ: കല്യാണി
Album: നോർത്ത് ഇരുപത്തിനാല് കാതം
Explore this song
- Singer: അനീഷ് കൃഷ്ണ
- Singer: ഗോവിന്ദ് മേനോന്‍
- Film / album: നോർത്ത് ഇരുപത്തിനാല് കാതം
- Composer: ഗോവിന്ദ് മേനോന്‍
- Lyricist: റഫീഖ് അഹമ്മദ്