Malayalam lyrics

പൊന്നരഞ്ഞാണം പൊക്കിൾപൂവിന്മേൽ
പൂത്തുമ്പി തുള്ളുന്ന നേരം
എന്നിലലിയുന്ന തേൻവികാരം നീ
പൊന്നൂ തൊട്ടുണർത്തി
എൻപ്രിയ പൊന്നൂ തൊട്ടുണർത്തി
പൊന്നരഞ്ഞാണം പൊക്കിൾപൂവിന്മേൽ
പൂത്തുമ്പി തുള്ളുന്ന നേരം
ഊം ... നളിനങ്ങൾ ഇതളുതേടും
നിന്റെ നീലനയനത്തിൻ പൊൻപീലിയോ
നളിനങ്ങൾ ഇതളുതേടും
നിന്റെ നീലനയനത്തിൻ പൊൻപീലിയോ
മൗനഗാനമോ മൗനാനുവാദമോ
എന്തോ മോഹം തൊട്ടുണർത്തി
എൻപ്രിയ പൊന്നൂ തൊട്ടുണർത്തി
(പൊന്നരഞ്ഞാണം...)
ഊം ..അഴകിൻ വെണ്മ തോല്ക്കും
നിന്റെ അംഗജാലത്തിൻ താരുണ്യമോ
അഴകിൻ വെണ്മ തോല്ക്കും
നിന്റെ അംഗജാലത്തിൻ താരുണ്യമോ
കള്ളനാണമോ കാമിനീഭാവമോ
കരളിൽ ദാഹം തൊട്ടുണർത്തി
എൻപ്രിയ പൊന്നൂ തൊട്ടുണർത്തി
(പൊന്നരഞ്ഞാണം...)

Song details

വർഷം: 1990

സംഗീതം: കോഴിക്കോട്‌ യേശുദാസ്‌

ഗാനരചന: ആർ കെ ദാമോദരൻ

ഗായകർ: കെ എസ് ചിത്ര

വരികൾ: രാല രാജൻ

യൂട്യൂബ് ഓഡിയോ: രാല രാജൻ

Album: പൊന്നരഞ്ഞാണം