Malayalam lyrics
പകല്‍പ്പൂവേ പൊഴിയാതേ ഇരുൾക്കാട്ടില്‍ ഇഴയാതേ കണ്ണീര് മഴ തോര്‍ന്നു കാലംചൊല്ലും കാവ്യം എന്നും സാന്ത്വനം (പകല്‍പ്പൂവേ...) കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം സ്നേഹഗീതാഞ്ജലി ഗീതം ജീവിതം (പകല്‍പ്പൂവേ...) സ്വര്‍ഗ്ഗങ്ങള്‍ ഒന്നൊന്നായ് നേടി സ്വന്തത്തിന് സൗന്ദര്യ- തീരത്തിനുമകലേ ആയോ ആയോ മോഹങ്ങള്‍ മോഹിച്ചതാകേ മന്ദസ്മിതത്തിന്റെ ചന്തം വെടിഞ്ഞങ്ങു പോയോ പോയോ ഉള്ളം തുളുമ്പാതേ പുണരേണം വിധിഗതിയില്‍ നീ ചിന്നും മനസ്സിന്നും ഉഷസ്സിന്നും മേലേ ചിതതീര്‍ക്കും സന്ധ്യേ അശ്രുപുഷ്പാഞ്ജലി ഏകൂ മൂകമായ് (പകല്‍പ്പൂവേ...)
Song video
Song details
Music: ദീപക് ദേവ്
Film/album: ക്രോണിക്ക് ബാച്ചിലർ
- Singer: കെ ജെ യേശുദാസ്രേണുക ഗിരിജൻ
- Film / album: ക്രോണിക്ക് ബാച്ചിലർ
- Composer: ദീപക് ദേവ്
- Lyricist: ആർ കെ ദാമോദരൻ