Malayalam lyrics

പകലിരവുകളാം ഇരുകുതിരകളാൽ
അഴകിയ നഗരത്തെരുവിതു പ്രണയം
കരകവിയുമൊരെൻ നിറഹൃദയനദി-
കരയിലൂടൂടൽ പലവുരു കുതറും
തെരുവിതു പ്രണയം ങ്ഹുംം..
അഴിയുന്നൊരിരുളെ ങ്ഹുംം..
അലയുന്നൊരഴകെ
പൊൻപടമുരിയും മുകിലുപോലി-
ഴഞ്ഞുണരുക പകലായ്
തിരസാഗരമോതും  അനുരാഗം
അതിലലിയുന്നൊരു വെൺതീരം
തരൂ സാഗരമേ നിൻ ലവണജലം
അഴിമുഖമാണു ഞാൻ ആ ജന്മം
വരൂ നീ തൊടൂ നീ
വെറുമൊരു മണലിൻ തരിയാം ഇവളെ
കടലിന്റെ കടലേ
പാരാവാരം പുലരുന്ന നേരം
ഒരു പെരുമീനായ് തെളിയാം ഞാൻ
പകലിരവുകളാം ഇരുകുതിരകളാൽ
അഴകിയ നഗരത്തെരുവിതു പ്രണയം
കരകവിയുമൊരെൻ നിറഹൃദയനദി-
കരയിലൂടൂടൽ പലവുരു കുതറും
തെരുവിതു പ്രണയം ങ്ഹുംം..
അഴിയുന്നൊരിരുളെ ങ്ഹുംം..
അലയുന്നൊരഴകെ
പൊൻപടമുരിയും മുകിലുപോലി-
ഴഞ്ഞുണരുക പകലായ്

Song details

Music: സുഷിൻ ശ്യാം

Film/album: കുറുപ്പ്

Song video

Watch on YouTube