Malayalam lyrics
അഹാ....ഹേയ്..... ചില്ലാണേ.....നിന്നുടൽ മിന്നണ ചില്ല് തീവെയിൽ തോക്കണ ചില്ല്... പൂവാണേ...തേൻ തുള്ളി ചോരണ പെണ്ണു് പൂവണ്ടുകൾക്കുള്ളിൽ പോരു്... ഒരു ചന്ദനക്കാട്ടിലെ തെന്നലു പോരുന്നേ നീ പോകും വഴി നിൻ പൂവുടൽ മൂടുന്നേ പെണ്ണേ നിന്നെ കാണാൻ താരകം മാനത്തു വന്നേ... ഓ...ആ....ഓ... ചില്ലാണേ.....പൊൻ വെയിൽ മിന്നണ ചില്ല് ഓ...കല്ലാണേ....വെൺ തിങ്കൾ മൂക്കുത്തിക്കല്ല് നിറ ചെമ്പകത്തോപ്പിലെ ചിത്രപതംഗങ്ങൾ നീ പാടുന്ന പാട്ടിലു് പൂമധു തേടുന്നേ പെണ്ണേ...നിന്നെ പുൽകാൻ മാരിവിൽ താഴത്തുവന്നേ ചില്ലാണേ.....പൊൻ വെയിൽ മിന്നണ ചില്ല് ഓ...കല്ലാണേ....വെൺ തിങ്കൾ മൂക്കുത്തിക്കല്ല്
Song video
Song details
വർഷം: 2012
സംഗീതം: അവിയൽ ബാൻഡ്
ഗാനരചന: ആർ വേണുഗോപാൽ
ഗായകർ: ടോണി, നേഹ എസ് നായർ
അഭിനേതാക്കൾ: ഫഹദ് ഫാസിൽ, റീമ കല്ലിങ്കൽ
വിശദവിവരങ്ങൾ: അനൂപ് അടൂർ
വിഡിയോ: സുരേഷ് കൊയിലോത്ത്
Album: 22 ഫീമെയിൽ കോട്ടയം
- Singer: ടോണി
- Singer: നേഹ എസ് നായർ
- Film / album: 22 ഫീമെയിൽ കോട്ടയം
- Composer: അവിയൽ ബാൻഡ്
- Lyricist: ആർ വേണുഗോപാൽ
- Actor: ഫഹദ് ഫാസിൽ
- Actor: റീമ കല്ലിങ്കൽ