Malayalam lyrics

പകലിൻ വാതിൽ തുറന്നേ
തഴുകും മണ്ണിൻ മാറാകെ  
ചിരിയും നോവും കലരും
വഴിയിൽ വീണ്ടും ഈ നമ്മൾ...
മേൽ വെയിലോടും പടവിൽ
പതിയേ ചിറകേറാം കനവേ ..
ആരും കാണാ മേഘം പോലെ..
വേനൽ കാറ്റിൻ ചൂടും പേറി
ആ കരകാണാ കഥകൾ
ഈ മിഴി തോരെ പടരാൻ
വെറുതേ നോക്കി ചിരിച്ചേ
അതിരില്ലാത്തീ ആകാശം...
ഉയരേ നിന്നെ വിളിച്ചേ
അളവില്ലാത്തീ ആകാശം

Song details

Music: റെക്സ് വിജയൻ

Film/album: പറവ

Song video

Watch on YouTube