Malayalam lyrics
പനിനീരു വീശുന്ന കാറ്റേ... പരിമളം തൂകുന്ന കാറ്റേ... നീലാമ്പൽ പൊയ്കയിൽ നീരാടി നീ നൃത്തം ആടി വാ...ഈ വഴിയേ നീ...ആടി വാ... (പനിനീരു...) കദളീവനത്തിൽ നീ പോയിരുന്നോ... കവിതകൾ മൂളി നടന്നിരുന്നോ...(2) കനകാഭിലാഷങ്ങൾ കരളിൽ നിറയ്ക്കുമെൻ കതിരുകാണാക്കിളി വന്നിരുന്നോ... (പനിനീരു...) കസ്തൂരിമാൻ മേയും മേട്ടിൽ നിന്നോ കളകളം പെയ്യുന്ന കാട്ടിൽ നിന്നോ...(2) സിന്ദൂരസന്ധ്യയിൽ ശ്രുതി മീട്ടി എത്തുമെൻ സുന്ദരിപ്പെണ്ണിനെ കണ്ടിരുന്നോ... (പനിനീരു...)
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: ചുനക്കര രാമന്‍കുട്ടി
ഗായകര്‍: എം ജി ശ്രീകുമാര്‍
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഷിബു ജേക്കബ്
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: എം ജി ശ്രീകുമാര്‍
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: ചുനക്കര രാമന്‍കുട്ടി