Malayalam lyrics
പദ്മപദം ഞാൻ കണ്ടു കണ്ണന്റെ രത്നമഞ്ജീരവും കണ്ടു (2) മണി കിലുങ്ങി കോവിൽനട തിളങ്ങി ദേവസവിധത്തിൽ ഞാൻ കൈകൾ കൂപ്പി നിന്നു എല്ലാം മറന്നു നിന്നു കണ്ണീരണിഞ്ഞു നിന്നു (പദ്മപദം ഞാൻ കണ്ടു ..) മയിലിന്റെ പീലിയും മന്ദസ്മിതവുമാ മണികുണ്ഡലങ്ങളും കണ്ടില്ല (2) തിരുമാറിലണിയുന്ന കൗസ്തുഭവും മുളംകുഴലുമെൻ കൺകളിൽ കണ്ടില്ല മുളംകുഴലുമെൻ കൺകളിൽ കണ്ടില്ല തിരുമാറിലണിയുന്ന കൗസ്തുഭവും മുളംകുഴലുമെൻ കൺകളിൽ കണ്ടില്ല മുളം കുഴലുമെൻ കൺകളിൽ കണ്ടില്ല (പദ്മപദം ഞാൻ കണ്ടു ..) വനമാല കണ്ടില്ല വാർമുടി കണ്ടില്ല അണിമഞ്ഞ തുകിലും ഞാൻ കണ്ടില്ലാ (2) മുകളിലേയ്ക്കിന്നെന്റെ മിഴിയുയർന്നില്ല ഞാൻ മുകിൽവർണ്ണൻ തൻ പാദം മാത്രം കണ്ടു മുകളിലേയ്ക്കിന്നെന്റെ മിഴിയുയർന്നില്ല ഞാൻ മുകിൽവർണ്ണൻ തൻ പാദം മാത്രം കണ്ടു ഞാൻ മുകിൽവർണ്ണൻ തൻ പാദം മാത്രം കണ്ടു (പദ്മപദം ഞാൻ കണ്ടു ..)
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: കളര്‍കോട് ചന്ദ്രന്‍
ഗായകര്‍: എം ജി ശ്രീകുമാര്‍
വര്‍ഗ്ഗീകരണം: റേഡിയോ
വരികൾ: ജിജാ സുബ്രമണ്യന്‍
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: എം ജി ശ്രീകുമാര്‍
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: കളര്‍കോട് ചന്ദ്രന്‍