Malayalam lyrics

പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍ന‍ിലാവിലലിഞ്ഞു
നീലവാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങി
പാതിരാമഴയേതോ ഹംസഗീതം പാടി
കൂരിരുള്‍ ചിമിഴില്‍ ഞാനും മൗനവും മാത്രം
മിന്നിയുലയും വ്യാമോഹ ജ്വാലയാളുകയായ്
എന്റെ ലോകം - നീ മറന്നോ (2)
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ?
പാതിരാമഴയേതോ ഹംസഗീതം പാടി
ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍ച്ചന്തം
കരിയിലക്കരയായ് മാറി സ്നേഹസാമ്രാജ്യം
ഏകയായ് നീ - പോയതെവിടെ? (2)
ഓര്‍മ്മ പോലും മാഞ്ഞു പോകുവതെന്തേ?
പാതിരാമഴയേതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന്‍ന‍ിലാവിലലിഞ്ഞു
നീലവാര്‍മുകിലോരം ചന്ദ്രഹൃദയം തേങ്ങി
ഉം . . . . . . . .

Song information

വര്‍ഷം: 1991

സംഗീതം: ഔസേപ്പച്ചൻ

ഗാനരചന: കൈതപ്രം

ഗായകര്‍: കെ എസ് ചിത്ര

രാഗം: രാഗമാലിക (തിലംഗ്‌, ജോഗ്‌)

വിശദവിവരങ്ങള്‍: ശ്രീ, Dec 22 2006

വിഡിയോ: തനൂജ

കരോക്കെ: മനു

Album: ഉള്ളടക്കം

Explore this song