Malayalam lyrics

പാലരുവിക്കരയിലെ... പവിഴമലര്‍ക്കാവിലെ...
പാലരുവിക്കരയിലെ പവിഴമലര്‍ക്കാവിലെ
പാലൊളി വിതറുന്ന പനിമതിപ്പെണ്ണേ
അധരത്തിൽ ചിരിയുമായ്‌ അനുരാഗലഹരിയുമായ്‌
ആ വഴി വന്നുവോ എന്നാത്മനാഥൻ
പാലരുവിക്കരയിലെ......
പഞ്ചാരപ്പാട്ടു പാടി പായസം ഒരുക്കുന്ന
പൊന്മുളങ്കാട്ടിലെ കിളിപ്പെണ്ണേ
(പഞ്ചാരപ്പാട്ടു പാടി.....)
കരളിൽ കിനാവുമായി കസവിട്ട മോഹവുമായ്‌
അതുവഴി വന്നുവോ എൻ കൂട്ടുകാരൻ
പാലരുവിക്കരയിലെ......
ഏഴുനീരാഴി കടന്ന് ഏഴാം മാനത്തു പന്തലിട്ടു
മനസ്സിലെ പൊന്മയിൽ പീലിവീശി
മധുരാനുഭൂതിയാൽ പ്രാണനിൽ ഈണം പകരാൻ
വീണയുമായ്‌ വരുമോ എൻ പാട്ടുകാരൻ
(പാലരുവിക്കരയിലെ......)

Song information

വർഷം: 1980

സംഗീതം: എം കെ അർജ്ജുനൻ

ഗാനരചന: തേവന്നൂർ മണിരാജ്

ഗായകർ: വാണി ജയറാം

അഭിനേതാക്കൾ: സുകുമാരൻ, ജലജ

വിശദവിവരങ്ങൾ: ജയ

വിഡിയോ: കെ സി ബാബുരാജ്

Album: വെടിക്കെട്ട്

Explore this song