Malayalam lyrics
മാനമിരുണ്ടു, മഴക്കാറ്റരണ്ടു മാനസ ചക്രവാളത്തിൽ തങ്കത്താരവും കൂടി മറഞ്ഞു, മറഞ്ഞു, മറഞ്ഞു (മാനമിരുണ്ടു...) ദുഃഖ മരുഭൂ തടവറയിൽ, അന്തമില്ലാത്ത വിജനതയിൽ കാണാത്ത കാൽവരി കുന്നു കേറുന്നു വേദന തൻ മരക്കുരിശുമായ് ഞാൻ (മാനമിരുണ്ടു...) മനുഷ്യനുണ്ടോ തുറമുഖങ്ങൾ കാലത്തിനുണ്ടോ തീരങ്ങൾ മനുഷ്യനുണ്ടോ തുറമുഖങ്ങൾ കാലത്തിനുണ്ടോ തീരങ്ങൾ പുലരികൾ മുറിവേറ്റു വീണൊരെൻ വാടിയിൽ പുലരുമോ പുത്തനുഷസ്സു വീണ്ടും (മാനമിരുണ്ടു...)
Song information
വർഷം: 1980
സംഗീതം: എം കെ അർജ്ജുനൻ
ഗാനരചന: തേവന്നൂർ മണിരാജ്
ഗായകർ: കെ ജെ യേശുദാസ്
രാഗം: സിന്ധു ഭൈരവി
ഹിന്ദുസ്ഥാനി രാഗം: ഭൈരവി, സിന്ധു ഭൈരവി
അഭിനേതാക്കൾ: സുകുമാരൻ
വിശദവിവരങ്ങൾ: നിത്യാനന്ദ
വിഡിയോ: ഗാനസ്നേഹി
Album: വെടിക്കെട്ട്
Explore this song
- Film / album: വെടിക്കെട്ട്
- Composer: എം കെ അർജ്ജുനൻ
- Lyricist: തേവന്നൂർ മണിരാജ്