Malayalam lyrics

ഓ...ഓ.... ഓ .... ഓ
മല കൊണ്ടൊരു പൂചെണ്ട്
മരതക പൂചെണ്ട്
മല കൊണ്ടൊരു പൂചെണ്ട്
മരതക പൂചെണ്ട്
മഞ്ഞിൻ തുള്ളികൾ ഇറ്റിറ്റു വീഴുന്ന 
മന്ദസ്മിതങ്ങൾ പൂവിട്ടു നിൽക്കുന്ന
മലകൊണ്ടൊരു പൂചെണ്ട് ഓഹോ
മലകൊണ്ടൊരു പൂചെണ്ട് ഓഹോ
മലകൊണ്ടൊരു പൂചെണ്ട് ഓഹോ
മലകൊണ്ടൊരു പൂചെണ്ട് ഓഹോ
മലകൊണ്ടൊരു പൂചെണ്ട്
ഇളവെയിലിനെ തുയിലുണർത്തുന്ന
കിളികൾ കളമൊഴികൾ
ഇളവെയിലിനെ തുയിലുണർത്തുന്ന
കിളികൾ കളമൊഴികൾ
ഇളം കാറ്റിനെ ഇക്കിളി കൂട്ടുന്ന
ശലഭങ്ങൾ വർണ്ണ വിസ്മയങ്ങൾ
കേരവൃക്ഷങ്ങൾ മുത്തുക്കുട പിടിക്കും
കേരവൃക്ഷങ്ങൾ മുത്തുക്കുട പിടിക്കും
കേരളം ഭൂമിയിലെ സ്വർഗ്ഗം
തിന്താരോ തിന്താരോ തിന്താരോ 
തക തക തക തക തകതെയ്
തിന്താരോ തിന്താരോ തിന്താരോ 
തക തക തക തക തകതെയ്
മല കൊണ്ടൊരു പൂചെണ്ട്
മരതക പൂചെണ്ട്
ഹരിതഭംഗിയിൽ കൊലുസു ചാർത്തുന്ന
പാലരുവി തേനരുവി
ഹരിതഭംഗിയിൽ കൊലുസു ചാർത്തുന്ന
പാലരുവി തേനരുവി
അരികിലെത്തുമ്പോൾ അമൃതം തൂകുന്ന
തളിരിലകൾ പുൽകൊടികൾ
ഭൂമിദേവിക്കെന്നും മധുര പതിനേഴ്
ഭൂമിദേവിക്കെന്നും മധുര പതിനേഴ്
കേരളം മണ്ണിതിലെ സ്വർഗ്ഗം
തിന്താരോ തിന്താരോ തിന്താരോ 
തക തക തക തക തകതെയ്
തിന്താരോ തിന്താരോ തിന്താരോ 
തക തക തക തക തകതെയ്
മല കൊണ്ടൊരു പൂചെണ്ട്
മരതക പൂചെണ്ട്
മഞ്ഞിൻ തുള്ളികൾ ഇറ്റിറ്റു വീഴുന്ന 
മന്ദസ്മിതങ്ങൾ പൂവിട്ടു നിൽക്കുന്ന
മലകൊണ്ടൊരു പൂചെണ്ട് ഓഹോ
മലകൊണ്ടൊരു പൂചെണ്ട് ഓഹോ
മലകൊണ്ടൊരു പൂചെണ്ട് ഓഹോ
മലകൊണ്ടൊരു പൂചെണ്ട് ഓഹോ
മലകൊണ്ടൊരു പൂചെണ്ട്
തിന്താരോ തിന്താരോ തിന്താരോ 
തക തക തക തക തകതെയ്
തിന്താരോ തിന്താരോ തിന്താരോ 
തക തക തക തക തകതെയ്

Song information

Music: എം കെ അർജ്ജുനൻ

Lyricist: രഞ്ജിത് മട്ടാഞ്ചേരി

Singer: ബിജു നാരായണൻ

Film/album: ഒന്നാം വട്ടം കണ്ടപ്പോൾ

Explore this song