Malayalam lyrics
ഒരു മിന്നൽ മിന്നിയതീ കണ്ണിലോ... ഒരു പൂ വിടർന്നതീ ചുണ്ടിലോ... ഒരു മിന്നൽ മിന്നിയതീ കണ്ണിലോ... ഒരു പൂ വിടർന്നതീ ചുണ്ടിലോ...ഓ ...ഓ ... ഒരു മിന്നൽ മിന്നിയതീ കണ്ണിലോ ഒരു പൂ വിടർന്നതീ ചുണ്ടിലോ ഒരു വസന്തകാലം അങ്ങാടിത്തിമിർത്തതും ചിറകിട്ടടിച്ചതുമീ നെഞ്ചിലോ.. ഒരു മിന്നൽ മിന്നിയതീ കണ്ണിലോ ഒരു പൂ വിടർന്നതീ ചുണ്ടിലോ... തളിരുണ്ടു മതിവന്ന കുയിലിന്റെ ഗാനധാര അലയടിച്ചെത്തിയതീ കാതിലോ തളിരുണ്ടു മതിവന്ന കുയിലിന്റെ ഗാനധാര അലയടിച്ചെത്തിയതീ കാതിലോ കുന്നത്തെ മേട്ടിലൂടെ ആലോലമാടിവന്ന കുളിർകാറ്റു തങ്ങിയതീ മേനിയിലോ കുന്നത്തെ മേട്ടിലൂടെ ആലോലമാടിവന്ന കുളിർകാറ്റു തങ്ങിയതീ മേനിയിലോ ഒരു മിന്നൽ മിന്നിയതീ കണ്ണിലോ ഒരു പൂ വിടർന്നതീ ചുണ്ടിലോ.. ഒളിപോയ കണ്ണിന്റെ ചിരി തീർന്ന ചുണ്ടിന്റെ കഥയോർത്തുകേഴുമീ നെഞ്ചിനേ.. ഒളിപോയ കണ്ണിന്റെ ചിരി തീർന്ന ചുണ്ടിന്റെ കഥയോർത്തുകേഴുമീ നെഞ്ചിനേ.. കുയിലിന്റെ പാട്ടിലൂടെ വയൽ നീന്തും കാറ്റിലൂടെ കളി തീർന്നൊരിരവിലാരു തേടിടുന്നൂ കുയിലിന്റെ പാട്ടിലൂടെ വയൽ നീന്തും കാറ്റിലൂടെ കളി തീർന്നൊരിരവിലാരു തേടിടുന്നൂ ഒരു മിന്നൽ മിന്നിയതീ കണ്ണിലോ.. ഒരു പൂ വിടർന്നതീ ചുണ്ടിലോ.. ഒരു വസന്തകാലം അങ്ങാടിത്തിമിർത്തതും ചിറകിട്ടടിച്ചതുമീ നെഞ്ചിലോ..ഓ ... ഒരു മിന്നൽ മിന്നിയതീ കണ്ണിലോ ഒരു പൂ വിടർന്നതീ ചുണ്ടിലോ...
Song information
സംഗീതം: എം ജി രാധാകൃഷ്ണന്‍
ഗാനരചന: വിമലാമേനോൻ
ഗായകര്‍: എം ജി ശ്രീകുമാര്‍
വര്‍ഗ്ഗീകരണം: റേഡിയോ
വിശദവിവരങ്ങള്‍: ഓണാട്ടുകര
വിഡിയോ: രാല രാജൻ
Album: ആകാശവാണി ലളിതഗാനങ്ങള്‍
Explore this song
- Singer: എം ജി ശ്രീകുമാര്‍
- Film / album: ആകാശവാണി ലളിതഗാനങ്ങള്‍
- Composer: എം ജി രാധാകൃഷ്ണന്‍
- Lyricist: വിമലാമേനോൻ