Malayalam lyrics

ഒരു ജാതി ഒരു മതം ഒരു ദൈവം

മനുഷ്യനെന്നോതിയ ഗുരുവരോ..

ദൈവമേ കാത്തുകൊള്‍കങ്ങു കൈവിടാതിങ്ങു ഞങ്ങളേ.. (2)

നാവികന്‍ നീ ഭാവാബ്ധിക്കോരാവിവന്‍ തോണി നിന്‍ പദം.. (2)

ഒന്നൊന്നായ് എണ്ണിയെണ്ണി തൊട്ടെണ്ണും പൊരുള്‍ ഒടുങ്ങിയാല്‍...

നിന്നിടും ദൃക്കു പോലുള്ളം നിന്നിലസ്പന്ദമാകണം......

അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളേ... (2)

ധന്യരാക്കുന്ന നീ ഒന്നു തന്നെ ഞങ്ങള്‍ക്ക് തമ്പുരാന്‍... ഞങ്ങള്‍ക്ക് തമ്പുരാന്‍..

ആഴിയും തിരയും കാറ്റും ആഴവും പോലെ

ഞങ്ങളും മായയും നിന്‍ മഹിമയും നീയും

എന്നുള്ളിലാകണം...

നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും

നീയല്ലോ ദൈവമേ സൃഷ്ടി

സൃഷ്ടിക്കുള്ള സാമഗ്രിയായതും...

നീയല്ലോ മായയും മായാവിയും മായാവിനോദനും

നീയല്ലോ മായയെ നീക്കി സായൂജ്യം നല്കുമാര്യനും

നീ സത്യം ജ്ഞാനം ആനന്ദം (2)

നീ തന്നെ വര്‍ത്തമാനവും ഭൂതവും ഭാവിയും

വേറല്ലോതും മൊഴിയും ഓര്‍ക്കില്‍ നീ..

നീ സത്യം ജ്ഞാനം ആനന്ദം

അകവും പുറവും തിങ്ങും

മഹിമാവാര്‍ന്ന നിന്‍ പദം........

പുകഴ്ത്തുന്നു ഞങ്ങളങ്ങേ..

ഭഗവാനേ ജയിക്കുക

ഭഗവാനേ ജയിക്കുക..

ജയിക്കുക മഹാദേവ ദീനാവനപരായണ

ജയിക്കുക ചിദാനന്ദ

ജയിക്കുക ചിദാനന്ദ ദയാസിന്ധോ ജയിക്കുക (2)

ആഴമേറും നിന്‍ മഹസ്സാം ആഴിയില്‍ (2)

ഞങ്ങളാകവേ ആഴണം വാഴണം നിത്യം

വാഴണം വാഴണം സുഖം..

വാഴണം വാഴണം സുഖം....

Song information

വര്‍ഷം: 1962

സംഗീതം: എം ബി ശ്രീനിവാസന്‍

ഗാനരചന: ശ്രീനാരായണ ഗുരു

ഗായകര്‍: കെ പി ഉദയഭാനു, എസ് ജാനകി

വിശദവിവരങ്ങള്‍: വേണു

Album: കാല്‍പ്പാടുകള്‍

Explore this song