Malayalam lyrics
ഒരിടത്തു ജനനം ഒരിടത്തു മരണം ചുമലില്‍ ജീവിത ഭാരം (ഒരിടത്തു ) വഴിയറിയാതെ മുടന്തി നടക്കും വിധിയുടെ ബലിമൃഗങ്ങള്‍ നമ്മള്‍ വിധിയുടെ ബലിമൃഗങ്ങള്‍ (ഒരിടത്തു ) ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ ഇനിയൊരു വിശ്രമമെവിടെച്ചെന്നോ (ഈ യാത്ര) മോഹങ്ങള്‍ അവസാന നിമിഷം വരെ മനുഷ്യബന്ധങ്ങള്‍ ചുടലവരെ (മോഹങ്ങള്‍) ഒരു ചുടലവരെ (ഒരിടത്തു ) കരളിലെ ചെപ്പില്‍ സ്വപ്നമെന്നൊരു കള്ളനാണയം ഇട്ടതാര് (കരളിലെ) കണ്ടാലകലുന്ന കൂട്ടുകാരോ കല്ലെറിയാന്‍ വന്ന നാട്ടുകാരോ (കണ്ടാല്‍) (ഒരിടത്തു ) ഈ മണ്ണില്‍ കിടക്കുന്ന കൊഴിഞ്ഞ പൂക്കള്‍ ഇതുവഴി പോയവര്‍തന്‍ കാലടികള്‍ അക്കരെ മരണത്തിന്‍ ഇരുള്‍ മുറിയില്‍ അഴുക്കുവസ്ത്രങ്ങള്‍ മാറിവരും അവര്‍ മടങ്ങിവരും (ഒരിടത്തു )
Song information
വര്‍ഷം: 1967
സംഗീതം: ജി ദേവരാജന്‍
ഗാനരചന: വയലാര്‍ രാമവര്‍മ്മ
ഗായകര്‍: കെ ജെ യേശുദാസ്
രാഗം: നടഭൈരവി
ഹിന്ദുസ്ഥാനി രാഗം: അസാവേരി
അഭിനേതാക്കള്‍: ഷീല
വിശദവിവരങ്ങള്‍: ആദര്‍ശ് കെ ആര്‍, ദുബായ്
വിഡിയോ: മനോജ്
കരോക്കെ: മനു
Album: അശ്വമേധം
Explore this song
- Singer: കെ ജെ യേശുദാസ്
- Film / album: അശ്വമേധം
- Composer: ജി ദേവരാജന്‍
- Lyricist: വയലാര്‍ രാമവര്‍മ്മ